പീഡന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി 'മൈനർ'; യുവതിക്കെതിരെ കേസെടുത്തേക്കും; വെട്ടിലായി പൊലീസ്

Last Updated:

പീഡനം നടക്കുമ്പോൾ യുവതിക്ക് 18 കഴിഞ്ഞ് ഒരു മാസം. കാമുകനാകട്ടെ 18 തികയാൻ നാലു മാസം കൂടി വേണം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ പ്രതിക്ക് ആ സമയം പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തൽ. എന്നാല്‍ പീഡനം നടന്ന കാലയളവ് പരിശോധിച്ചപ്പോൾ യുവതി പ്രായപൂര്‍ത്തിയായിരുന്നു. പുതിയ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കാരിക്കെതിരെ പോക്സോ കേസ് എടുക്കാനും സാധ്യത. പൊലീസും ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിലായി.
ചിറ്റാർ പൊലീസ് സ്റ്റേഷനിലാണ് വാദി പ്രതിയാകുന്ന സംഭവം. പരാതിക്കാരി ബെംഗളൂരുവിൽ നഴ്സിങ്ങിന് പഠിക്കുന്നു. പ്രതിയായ ആൺകുട്ടിയുമായി യുവതി പ്രണയത്തിലായിരുന്നു. ഒന്നര വർഷം മുമ്പാണ് ലൈംഗിക ബന്ധം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ കാമുകൻ ഫോണിൽ സൂക്ഷിച്ചിരുന്നു. അടുത്തയിടെ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെ യുവതിയെ പഠിക്കുന്ന കോളേജിൽ നിന്ന് വീട്ടിലേക്ക് വിട്ടു. പരീക്ഷ എഴുതാൻ മാത്രം അനുവദിച്ചിരുന്നു.
advertisement
തുടർന്ന് ചിറ്റാർ പൊലീസിൽ യുവതി പരാതി നൽകി. യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൊഴി എടുത്തപ്പോഴാണ് പീഡനം നടന്ന കാലയളവ് പുറത്തു വന്നത്. ആ സമയം യുവതിക്ക് 18 കഴിഞ്ഞ് ഒരു മാസം. കാമുകനാകട്ടെ 18 തികയാൻ നാലു മാസം കൂടി വേണം. ഇതോടെയാണ് പൊലീസ് വെട്ടിലായത്.
തുടർ നടപടികൾക്കായി പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോൾ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പീഡന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി 'മൈനർ'; യുവതിക്കെതിരെ കേസെടുത്തേക്കും; വെട്ടിലായി പൊലീസ്
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement