മലപ്പുറം തിരൂരിലെ അധ്യാപികയ്ക്ക് 3 മാസമായി പല നമ്പറിൽ നിന്ന് കോൾ; വീട്ടുകാരുടെ സഹായത്തോടെ അധ്യാപിക യുവാവിനെ പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
പലയിടങ്ങളിലും വച്ച് കാണാമെന്നു യുവാവ് പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്കു സമയമാകുമ്പോൾ വിദഗ്ധമായി മുങ്ങുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്
മലപ്പുറം: മൂന്നുമാസമായി നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ യുവാവിനെ അധ്യാപിക തന്ത്രപൂർവം പിടികൂടി കൈകാര്യം ചെയ്ത് തിരൂരിലെ സ്‌കൂൾ അധ്യാപിക. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തായിരുന്നു സംഭവം. വിവിധ നമ്പറുകളിൽനിന്നു നിരന്തരമായി വിളിച്ച് കാണണമെന്നും മറ്റും ആവശ്യപ്പെട്ടായിരുന്നു യുവാവ് ശല്യം ചെയ്തിരുന്നത്.
പൊറുതിമുട്ടിയതോടെ അധ്യാപിക വീട്ടുകാരോട് വിവരം പറഞ്ഞു. ഇയാളെ കണ്ടെത്താനായി നേരിൽ കാണാമെന്നും പറഞ്ഞു. എന്നാൽ പലയിടങ്ങളിലും വച്ച് കാണാമെന്നു യുവാവ് പറഞ്ഞെങ്കിലും കൂടിക്കാഴ്ചയ്ക്കു സമയമാകുമ്പോൾ വിദഗ്ധമായി മുങ്ങുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. പിന്നെയും ഫോണിൽ ശല്യം തുടരും. തുടർന്നാണ് വീട്ടുകാരുടെ സഹായത്തോടെ അധ്യാപിക തന്ത്രപൂർവം യുവാവിനെ വിളിച്ചുവരുത്തി കൈകാര്യം ചെയ്തത്.
ഭർത്താവിനെയും സഹോദരനെയും കൂടെക്കൂട്ടിയാണ് അധ്യാപിക ശല്യക്കാരനായ യുവാവിനെ തേടിയെത്തിയത്. ഒടുവിൽ കുറ്റിപ്പുറത്ത് വെച്ച് ആളെ കണ്ടെത്തി. തല്ല് കിട്ടിത്തുടങ്ങിയതോടെ യുവാവ് ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടുയ ഇയാളുടെ ബൈക്കും മൊബൈലും കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Location :
Tirur,Malappuram,Kerala
First Published :
December 19, 2024 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറം തിരൂരിലെ അധ്യാപികയ്ക്ക് 3 മാസമായി പല നമ്പറിൽ നിന്ന് കോൾ; വീട്ടുകാരുടെ സഹായത്തോടെ അധ്യാപിക യുവാവിനെ പിടികൂടി