ഇന്റർഫേസ് /വാർത്ത /Crime / പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ ബൈക്ക് മോഷ്ടിച്ച് കടന്നു; ദൃശ്യങ്ങൾ സിസിടിവിയിൽ

പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ ബൈക്ക് മോഷ്ടിച്ച് കടന്നു; ദൃശ്യങ്ങൾ സിസിടിവിയിൽ

News18 Malayalam

News18 Malayalam

ആളെ തിരിച്ചറിയാതിരിക്കാനാണ് പി പി ഇ കിറ്റ് ധരിച്ച് മോഷണം നടത്തിയത്.

  • Share this:

കൊല്ലം: മോഷണത്തിനും പിപി ഇ കിറ്റ് ഉപയോഗിച്ച് കള്ളന്മാർ. കൊല്ലം ചിതറയിലാണ് സംഭവം. പിപി ഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ വീടിന്റെ കാർപോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നു. പിന്നീട് 200 മീറ്റർ അകലെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബൈക്ക് സ്റ്റാർട്ടാകാത്തതിനാലാണ് വഴിയിൽ ഉപേക്ഷിച്ചത്. കള്ളന്മാർ പലവിധമുണ്ടെങ്കിലും പുതിയൊരു രീതിയാണ് കൊല്ലത്തെ ഈ മോഷ്ടാക്കൾ സ്വീകരിച്ചത്. ആളെ തിരിച്ചറിയാതിരിക്കാനാണ് പി പി ഇ കിറ്റ് ധരിച്ച് മോഷണം നടത്തിയത്.

Also Read- ഐഎസിൽ ചേർന്ന മലയാളി യുവതികളെ തിരികെ എത്തിച്ചേക്കില്ല; അഫ്ഗാനിൽ വിചാരണ നേരിടട്ടെയെന്ന് ഇന്ത്യ

ചിതറ കിഴക്കുംഭാഗം ബൗണ്ടർമുക്കിൽ സുധീറിന്റെ ബൈക്കുമായാണ് കഴിഞ്ഞ ദിവസം രാത്രി പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ കടന്നത്. സുധീറിന്റ വീട്ടിലേക്ക് ബൈക്ക് കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ സുഹൃത്തിന്റെ വീടിന്റെ കാർപോർച്ചിലാണ് സൂക്ഷിച്ചിരുന്നത്.

Also Read- വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വിൽപന; രണ്ടുപേർ എക്സൈസ് പിടിയിൽ

ഇന്നലെ വെളുപ്പിനെ മൂന്ന് മണിയോടെ പിപിഇ കിറ്റ് ധരിച്ചെത്തിയ രണ്ടുപേർ കാർപോർച്ചിൽ നിന്നും വാഹനത്തിന്റെ ലോക്ക് തകർത്ത് ബൈക്ക് ഉരുട്ടിപോകുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. മുഖവും ശരീരവും ഒക്കെ പൂർണ്ണമായും മറച്ചാണ് മോഷ്ടാക്കൾ എത്തിയത്.

Also Read- കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 279 ലിറ്റർ വിദേശമദ്യം പിടികൂടി

രാവിലെ ബൈക്ക് കാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 200 മീറ്ററോളം അകലെ റോഡിന്റെ വശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചിതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. കൂടുതൽ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Also Read- വയനാട്ടിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണം; ഭർത്താവിന് പിന്നാലെ പരിക്കേറ്റ വീട്ടമ്മയും മരിച്ചു

പ്രദേശവാസികളായ ചിലരാണ് മോഷണത്തിന് പിന്നിൽ എന്ന സംശയമുണ്ട്. പണം കൊടുത്താണ് കിറ്റ് വാങ്ങിയതെങ്കിൽ കള്ളന്മാർക്ക് അതിന്റെ കാശ് പോവുകയും ചെയ്തു ബൈക്ക് കടത്താൻ പറ്റിയതും ഇല്ല എന്നതാണ് അവസ്ഥ.

First published:

Tags: Kollam, PPE Kit, Theft