നരബലിയ്ക്ക് മുൻപ് ഷാഫി ലൈലയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; റോസ്ലിയുടെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
റോസ്ലിയുടെ രക്തം വീട്ടിൽ തളിക്കുകയും ഇതിലൂടെ ഐശ്വര്യമുണ്ടാവുകയും ചെയ്യുമെന്ന് ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചു.
പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഏജന്റ് ഷാഫി റോസ്ലിയെ തിരുവല്ലിയിലെത്തിച്ചത്. അശ്ലീല സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞായിരുന്നു പണം വാഗ്ദാനം ചെയ്തത്. കാലടിയിൽ ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. സാമ്പത്തിക അഭിവൃദ്ധി, കുടുംബത്തിന് ഐശ്വര്യം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്.
പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച ശേഷം റോസ്ലിയെ കട്ടിലിൽ കെട്ടിയിട്ട് തലയ്ക്കടിച്ചു. ശേഷം സ്വകാര്യ ഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തി. പ്രതിയായ ലൈല റോസ്ലിയുടെ ശരീരത്തിൽ ആദ്യം മുറിവുകളുണ്ടാക്കി. റോസ്ലിയുടെ രക്തം വീട്ടിൽ തളിക്കുകയും ഇതിലൂടെ ഐശ്വര്യമുണ്ടാവുകയും ചെയ്യുമെന്ന് ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചു.
ഷാഫി ലൈലയുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് സാക്ഷിയായി ഭര്‍ത്താവും പ്രതിയുമായ ഭഗവല്‍ സിംഗാണ് നിന്നതായാണ് വിവരം. ഇതിന് ശേഷം നരബലി നടത്തിയാല്‍ അഭിവൃദ്ധി ഉണ്ടാകുമെന്നാണ് റഷീദ് ഇവരോട് പറഞ്ഞത്.തുടര്‍ന്ന് ഇരകളെ ഇവരുടെ വീട്ടില്‍ എത്തിക്കുകയാണ്. കൊലപാതകത്തിന് ശേഷം ലൈലയാണ് മുറിവുകള്‍ ഉണ്ടാക്കിയത്. തുടർന്ന് ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകിയത്.
Location :
First Published :
October 11, 2022 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നരബലിയ്ക്ക് മുൻപ് ഷാഫി ലൈലയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; റോസ്ലിയുടെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി


