മലപ്പുറത്ത് ആളൊഴിഞ്ഞ വീട്ടിൽ 50 കിലോ കഞ്ചാവ്; മൂന്നു പേർ പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
കഞ്ചാവ് കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്
മലപ്പുറം: കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട. പേങ്ങോട് ആളൊഴിഞ്ഞ വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തയത്. സംഭവത്തിൽ കോഴിക്കോട് ഫറൂഖ് സ്വദേശികളായ ജിബിൻ കെ.പി (26), ജാസിൽ അമീൻ (23), മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഷഫീഖ് (31) എന്നിവരെ അറസ്റ്റ് ചെയ്തു.
കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പേങ്ങോട് എന്ന സ്ഥലത്ത് ആളൊഴിഞ്ഞ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കഞ്ചാവ് കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Location :
Malappuram,Kerala
First Published :
March 22, 2025 9:46 AM IST