തിരുവില്വാമല ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിച്ചവർ പിടിയിൽ

Last Updated:

ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെ പിടിയിലാവുകയായിരുന്നു

തിരുവില്വാമല: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിച്ചുകൊണ്ടുപോകുന്നവർ പിടിയിലായി. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരെയാണ് പഴയന്നൂർ പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്.
ഇവരിൽ ഒരാൾ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. ഇതിനു മുൻപും ഇത്തരത്തിൽ ശ്മശാനത്തിൽനിന്ന് പലരുടെയും ചിതാഭസ്മം കാണാതായിട്ടുണ്ട്. ഇതിനെ തുടർന്ന് പഴയന്നൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു ഇതോടെയാണ് രാത്രിയിൽ പോലീസ് പട്രോളിങ് ആരംഭിച്ചിരുന്നു.ഇതരസംസ്ഥാന തൊഴിലാളികളെവെച്ച് ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നും ഇത്തരം പ്രവർത്തനത്തിൽ നാട്ടുകാർക്കോ ഇവിടെയുള്ള തൊഴിലാളികൾക്കോ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
advertisement
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ശ്മശാനത്തിലൊന്നാണ് പാമ്പാടി ഭാരതപ്പുഴയോരത്തെ ഐവർമഠം. ശ്മശാനത്തിന്റെ നാലുവശത്തും ചുറ്റുമതിൽ കെട്ടി ഉയർത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവില്വാമല ഐവർമഠം പൊതുശ്മശാനത്തിൽനിന്ന് ചിതാഭസ്മം മോഷ്ടിച്ചവർ പിടിയിൽ
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement