സ്വത്തുതർക്കം: പ്രമുഖ വ്യവസായിയെ കൊച്ചുമകൻ‌ കുത്തിയത് 70 തവണ; ദാരുണാന്ത്യം

Last Updated:

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയെയും 28കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു

News18
News18
ഹൈദരാബാദ്: വെൽജൻ ഗ്രൂപ്പ് സിഎംഡി വി സി ജനാർദൻ റാവു (86)വിനെ കൊച്ചുമകൻ കീർത്തി തേജ (28) കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞ 6നാണ് വീട്ടിനുള്ളിൽ റാവു കൊല്ലപ്പെട്ടത്. സ്വത്തു തർക്കത്തിനിടെ അപ്രതീക്ഷിതമായി കത്തിയെടുത്ത കീർത്തി 70 തവണ കുത്തിയെന്നാണ് റിപ്പോർട്ട്. റാവുവിന്റെ മകൾ സരോജിനിയുടെ മകനാണ് കീർത്തി.
അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സരോജിനിക്കും പലതവണ കുത്തേറ്റു. സാരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്. യുഎസിൽ പഠനം പൂർത്തിയാക്കി അടുത്തിടെ മടങ്ങിയെത്തി കീർത്തി അമ്മയ്ക്കൊപ്പം സോമാജിഗുഡയിലെ വീട്ടിൽ ജനാർദ്ദൻ റാവുവിനെ സന്ദർശിക്കാനെത്തിയതായിരുന്നു. കപ്പൽ നിർമാണം, ഊർജം, മൊബൈൽ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വെൽജൻ ഗ്രൂപ്പ്. 1965ലാണ് കമ്പനി സ്ഥാപിച്ചത്.
തേജയും അമ്മയും നഗരത്തിലെ മറ്റൊരു ഭാഗത്താണ് താമസിക്കുന്നത്. അച്ഛനെ സന്ദർശിക്കാൻ മകനൊപ്പം എത്തിയതായിരുന്നു സരോജിനി. കാപ്പി എടുക്കാനായി അകത്തേക്ക് പോയ സമയത്താണ് കൊച്ചുമകനും ജനാർദൻ റാവുവുമായി തര്‍ക്കമുണ്ടായത്. സ്വത്ത് വീതം വച്ച് നൽകിയതിൽ അസമത്വം ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
advertisement
Summary: An 86-year-old industrialist, V C Janardhan Rao, was allegedly murdered by his grandson, K Kirti Teja, over a property dispute in Hyderabad. Teja also injured his mother during the incident.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വത്തുതർക്കം: പ്രമുഖ വ്യവസായിയെ കൊച്ചുമകൻ‌ കുത്തിയത് 70 തവണ; ദാരുണാന്ത്യം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement