വിസ്മയയുടെ മരണം; മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരണിനെ ജോലിയിൽ നിന്ന് നീക്കിയേക്കും

Last Updated:

ഔദ്യോഗിക വേഷത്തിൽ ഡിപ്പാർട്മെന്‍റ് വാഹനത്തിന് സമീപം നിൽക്കുന്ന കിരണിന്‍റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

വിസ്മയ, കിരൺ
വിസ്മയ, കിരൺ
കൊല്ലം: ഭര്‍തൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. കൊല്ലം സ്വദേശിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ കുമാറിനെതിരെയാണ് വകുപ്പുതല നടപടികൾ പുരോഗമിക്കുന്നത്. മോട്ടോർ വാഹന വകുപ്പിൽ എഎംവിഐ ആയ കിരണിനെ ഉടൻ തന്നെ സസ്പെൻഡ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് കിരൺ. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അധികം വൈകാതെ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം.
കഴി‍ഞ്ഞ ദിവസമാണ് 24 കാരിയായ വിസ്മയയെ ശാസ്താംകോട്ട ശൂരനാടുള്ള കിരണിന്‍റെ വീട്ടില്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഭർത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് വ്യക്തമാക്കി വിസ്മയ ബന്ധുവിനയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ കിരണിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നത്.
advertisement
ഔദ്യോഗിക വേഷത്തിൽ ഡിപ്പാർട്മെന്‍റ് വാഹനത്തിന് സമീപം നിൽക്കുന്ന കിരണിന്‍റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കിയെന്ന് ജീവനക്കാർക്കിടയില്‍ തന്നെ സംസാരമുണ്ട്. ഇതിന് പുറമെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിൽ വിമര്‍ശനവും ഉയരുന്ന സാഹചര്യത്തില്‍ വകുപ്പ് തല നടപടികൾ വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം.
2020 മെയ് 31 നായിരുന്നു വിസ്മയയും കിരൺകുമാറും തമ്മിലുള്ള വിവാഹം. 100 പവൻ സ്വർണവും ഒരു ഏക്കർ 20 സെന്‍റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ കാർ വിറ്റ് പണം നൽകാൻ വീട്ടുകാരോട് ആവശ്യപ്പെടാൻ വിസ്മയയെ ഇയാൾ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാൾ നിരന്തരം മർദ്ദിച്ചതെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ ആരോപിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിസ്മയയുടെ മരണം; മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരണിനെ ജോലിയിൽ നിന്ന് നീക്കിയേക്കും
Next Article
advertisement
ആലപ്പുഴയിൽ അമ്മയെ 17കാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചത് നായ മൂത്രമൊഴിച്ചത് കഴുകിക്കളയാൻ പറഞ്ഞതിന്; പിതാവിന്റെ മൊഴിയിൽ  മകൾക്കെതിരെ കേസ്
ആലപ്പുഴയിൽ അമ്മയെ 17കാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചത് നായ മൂത്രമൊഴിച്ചത് കഴുകിക്കളയാൻ പറഞ്ഞതിന്
  • ആലപ്പുഴയിൽ 17കാരിയായ മകൾ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ് എടുത്തു.

  • നായ മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ പറഞ്ഞതിനെത്തുടർന്നാണ് മകൾ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത്.

  • ഗുരുതരമായി പരിക്കേറ്റ അമ്മ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി.

View All
advertisement