മലപ്പുറത്ത് കരാറുകാരനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ പിടിയില്‍
- Published by:Sarika KP
- news18-malayalam
Last Updated:
പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
മലപ്പുറം: കരാറുകാരനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍. മലപ്പുറം വാട്ടര്‍ അതോറിറ്റി ഓഫീസിലെ ഡ്രാഫ്റ്റ്സ്മാനായ രാജീവ് ആണ് പിടിയിലായത്. പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള തിയ്യതി നീട്ടി നല്‍കാനുള്ള പേപ്പറുകള്‍ ശരിയാക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
കരാറുകാരനായ മുഹമ്മദ് ഷഹീദാണ് പരാതിക്കാരൻ. ജല്‍ ജീവന്‍ മിഷന്‍ പ്രകാരമുള്ള നാലു കോടി രൂപയുടെ പൈപ്പിടല്‍ പ്രവൃത്തിയുടെ കാലാവധി നീട്ടി നല്‍കുന്നതിനുള്ള പേപ്പറുകള്‍ ശരിയാക്കാനായി ഇയാൾ പല തവണ വാട്ടര്‍ അതോറിറ്റി ഓഫീസ് കയറിയിറങ്ങിയിരുന്നു. റോഡ് കീറി പൈപ്പിടുന്നതിനായി പിഡബ്ല്യുഡിയുടെ അനുമതിക്കായുള്ള കത്തും ആവശ്യമായിരുന്നു. എന്നാൽ ഈ രണ്ട് ആവശ്യങ്ങൾക്കും രാജീവ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം അയ്യായിരം രൂപയാണ് ആവശ്യപ്പെട്ടത്. തുടർന്ന് ഇത് പതിനായിരം രൂപയാക്കി വർധിപ്പിക്കുകയായിരുന്നു.
advertisement
ഇതോടെയാണ് കരാറുകാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് കൈമാറിയ പണം ഉദ്യോഗസ്ഥന് കൈമാറുന്നതിനിടെയിലാണ് പിടിക്കൂടിയത്. ഡി വൈ എസ് പി ഫിറോസ് എം ഷഫീഖിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിക്കൂടിയത്.തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ രാജീവ് ഇപ്പോള്‍ താമസിക്കുന്ന എരവിമംഗലത്തെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.
Location :
Malappuram,Malappuram,Kerala
First Published :
February 01, 2024 9:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് കരാറുകാരനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍ പിടിയില്‍


