കടയുടെ മുന്നിലിരുന്നപ്പോള്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും പിന്നീട് വള മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുനെന്ന് യുവതി പറഞ്ഞു. എന്നാല്‍ കടയിലേക്ക് കയറിവന്നു ഫോണ്‍ ആവശ്യപ്പെട്ടെന്നും നല്‍കാത്തതിനെ തുടര്‍ന്ന് അസഭ്യം വിളിക്കുകയുമായിരുന്നെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറയുന്നത്. ഇരുവര്‍ തമ്മില്‍ വഴക്കുക്കൂടുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കടയുടെ അടുത്തുള്ള ബാങ്കില്‍ വന്നതാണെന്നു യുവതി പറയുന്നു. ബാഗില്‍ കുട്ടിയുടെ യൂണിഫോമിനൊപ്പം തന്റെ പൊട്ടിയ വള വച്ചിരുന്നു. കടയ്ക്കു മുന്നില്‍ ഫോണ്‍ ചെയ്തു നിന്നപ്പോള്‍ കടയുടമയും സുഹൃത്തും ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദിച്ചതായും യുവതി പറഞ്ഞു.
വള മോഷ്ടിച്ചതായി പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വീഡിയോ ദൃശ്യങ്ങള്‍ കണ്ട് മ്യൂസിയം പൊലീസ് സ്വമേധയായാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് പിങ്ക് പൊലീസ് യുവതിയുടെ പക്കല്‍ നിന്ന് പരാതി എഴുതി വാങ്ങുകയായിരുന്നു.
കുഞ്ഞ് ഉറങ്ങാത്തതിന് മുഖത്തടിച്ചു; പത്തുമാസം പ്രായമുളള കുഞ്ഞിന്‍റെ കര്‍ണപുടം പൊട്ടി; ആയ അറസ്റ്റില്‍
ചോറ്റാനിക്കര∙: പത്ത് മാസം പ്രായമായ കുഞ്ഞിന്‍റെ മുഖത്തടിച്ച് ഉപദ്രവിച്ച കേസിൽ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു പരിചരിക്കാനെത്തിയ സാലി ഉപദ്രവിച്ചത്. കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം.
ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി പത്തുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മുഖത്തടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ടതിനെ തുടർന്ന് അന്നുതന്നെ ഇവരെ രക്ഷിതാക്കള്‍ ജോലിയിൽനിന്നു പറഞ്ഞുവിട്ടു. എന്നാൽ കുട്ടിയുടെ ചെവിയിൽനിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ കർണപുടത്തിനു പരുക്കുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.