സഹോദരിയുടെ വീട്ടിൽ യുവതി മരിച്ച നിലയിൽ; സഹോദരി ഭർത്താവിനെ കാണാനില്ല

Last Updated:

സഹോദരി ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷിനെ കാണാനില്ല

ഹരികൃഷ്ണ
ഹരികൃഷ്ണ
ചേർത്തല: ആലപ്പുഴയിൽ സഹോദരീ ഭർത്താവിന്റെ വീട്ടിൽ യുവതിയെ ഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കരപ്പളളി സ്വദേശിനി ഹരികൃഷ്ണ(25) യാണ് മരിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരിയുടെ ഭർത്താവിന്റെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്. ഫോൻസിക് പരിശോധന പൂർത്തിയായി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നഴ്സാണ് ഹരികൃഷ്ണ.
സഹോദരി ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷിനെ കാണാനില്ലെന്നും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട് പൊലീസ് അറിയിച്ചു.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ഹരികൃഷ്ണയുടെ സഹോദരി. വെള്ളിയാഴ്ച സഹോദരിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.
advertisement
കൊച്ചിയിലെ സ്ത്രീധന പീഡനം: യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു
സ്ത്രീധനത്തിന്റെ പേരിൽ  ഭാര്യയേയും ഭാര്യാ പിതാവിനേയും  മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ക്രൂരമായ മർദ്ദനത്തിന്റെ വാർത്ത ന്യൂസ് 18നാണ് പുറത്തുവിട്ടത്.
ആദ്യ പരാതിയിൽ  ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് യുവതിയുടെ  ഭർത്താവ് പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്സ്ൺ പീറ്ററിനെതിരെ കേസെടുത്തിരുന്നത്.  കമ്മീഷണർ ഓഫീസിൽ പെൺകുട്ടി  നേരിട്ട് ചെന്ന് മൊഴി നൽകിയതിന് പിന്നാലെയാണ് പുതിയ കേസ് എടുത്തത്.  കർശന നടപടിക്ക്  കമ്മീഷണർ നിർദേശം നൽകിയത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ  ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.
advertisement
ഭർത്താവ് ജിപ്സണെ കൂടാതെ, ഇയാളുടെ മാതാപിതാക്കളും പ്രതികളാകും. ക്രൂരമായ പീഡനത്തിന്റെ വിവരങ്ങൾ  മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസ് നടപടിയും വേഗത്തിലായി. വിഷയത്തിൽ ഇടപെട്ട വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. വിവിധ രാഷ്ട്രീയ  കക്ഷിനേതാക്കളും പിന്തുണയുമായി യുവതിയുടെ വീട്ടിലെത്തിയിരുന്നു. ശരിയായ  രീതിയിൽ പോലീസ് അന്വേഷണം നടത്തണമെന്ന്  നാട്ടുകാർ  രൂപീകരിച്ച ആക്ഷൻ കൗൺസിൽ  ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹോദരിയുടെ വീട്ടിൽ യുവതി മരിച്ച നിലയിൽ; സഹോദരി ഭർത്താവിനെ കാണാനില്ല
Next Article
advertisement
Daily Horoscope October 29 | ഒരു പഴയ പ്രശ്‌നം ഇന്ന് പരിഹരിക്കപ്പെടും; പുതിയ സുഹൃത്തുക്കളെ ലഭിക്കും: ഇന്നത്തെ രാശിഫലം അറിയാം
Daily Horoscope October 29 | ഒരു പഴയ പ്രശ്‌നം ഇന്ന് പരിഹരിക്കപ്പെടും; പുതിയ സുഹൃത്തുക്കളെ ലഭിക്കും:ഇന്നത്തെ രാശിഫലം
  • പഴയ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ സുഹൃത്തുക്കൾ ലഭിക്കും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയവും പുതിയ സൗഹൃദങ്ങളും അനുഭവപ്പെടും

  • കന്നി രാശിക്കാർക്ക് ബന്ധങ്ങളിൽ പ്രക്ഷുബ്ധതയും നേരിടും

View All
advertisement