ഇന്റർഫേസ് /വാർത്ത /Crime / ഗുരുദ്വാരാ പരിസരത്ത് മദ്യപിച്ച മുപ്പതുകാരിയെ മതവികാരം വ്രണപ്പെടുത്തിയതിന് വെടിവെച്ചു കൊന്നു

ഗുരുദ്വാരാ പരിസരത്ത് മദ്യപിച്ച മുപ്പതുകാരിയെ മതവികാരം വ്രണപ്പെടുത്തിയതിന് വെടിവെച്ചു കൊന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

മതവികാരം വ്രണപ്പെടുത്തിയതിന്റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിലായ പ്രതി പോലീസിനോട് പറഞ്ഞു

  • Share this:

പട്യാലയിൽ ഗുരുദ്വാര പരിസരത്ത് മദ്യപിച്ച യുവതിയെ വെടിവെച്ച് കൊന്നു. മതവികാരം വ്രണപ്പെടുത്തിയതിന്റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിലായ പ്രതി പോലീസിനോട് പറഞ്ഞു. ഞായറാഴ്ച ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയിലെ ‘സരോവറിന്’ (വിശുദ്ധ കുളം) സമീപത്ത് വച്ച് ഏകദേശം മുപ്പത് വയസ്സ് പ്രായമുള്ള പർവീന്ദർ കൗർ എന്ന യുവതി മദ്യം കഴിച്ചിരുന്നു. ഇതിൽ പ്രകോപിതനായഗുരുദ്വാരയിലെ സ്ഥിരം സന്ദർശകനായ നിർമൽജിത് സിംഗ് സൈനി തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് കൗറിന് നേരെ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പട്യാല സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) വരുൺ ശർമ്മ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമില്ലാത്തയാളാണ് ഭൂമിയിടപാടുകാരനായ സൈനി. കൗർ മദ്യലഹരിയിലായിരുന്നുവെന്നും മദ്യക്കുപ്പിയും പുകയില പാക്കറ്റുകളും കൗർ കൈവശം വച്ചിരുന്നതായും ഗുരുദ്വാരയുടെ മാനേജർ സതീന്ദർ സിംഗ് പറഞ്ഞു.

യുവതി കുളത്തിന് സമീപത്ത് ഇരുന്ന് മദ്യം കഴിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏതാനും ഭക്തരുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് അവർ ഇക്കാര്യം ഗുരുദ്വാര അധികൃതരെ അറിയിക്കുകയും യുവതിയെ മാനേജരുടെ ഓഫീസിലേക്ക് കൊണ്ടുവരികയും ചെയ്തുവെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. അവിടെ വച്ച് യുവതി മദ്യക്കുപ്പി ഉപയോഗിച്ച് സേവാപ്രവർത്തകരെ ആക്രമിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. യുവതി എവിടെ നിന്നാണ് വന്നതെന്നോ ആരാണെന്നോ വ്യക്തമാകാത്തതിനെ തുടർന്നാണ് പോലീസിന്റെ സഹായം തേടിയത്. പോലീസ് സ്ഥലത്തെത്തി ഇവരെ കൂട്ടികൊണ്ട് പോകാനായി പുറത്തിറങ്ങുന്നതിനിടെയാണ് വെടിയേറ്റത് എന്നും ഗുരുദ്വാര മാനേജർ പറഞ്ഞു.

Also read- കർണാടകയിൽ കട്ടീൽ ഒഴിയുമോ? ശോഭ കരന്ദ്ലജെ ബിജെപി അധ്യക്ഷയാകുമോ?

അതിന് ശേഷം പ്രതി സ്വമേധയാ പോലീസിന് മുന്നിൽ കീഴടങ്ങുകയും ആയുധം പൊലീസിന് കൈമാറുകയും ചെയ്തു. തന്റെ 32-ബോർ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് സൈനി യുവതിക്ക് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തതെന്ന് പോലീസ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് വെടിയുണ്ടകൾ കൗറിന്റെ ശരീരത്തിൽ തുളച്ച് കയറുകയും അവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തുവെന്നും എസ്എസ്പി സ്ഥിരീകരിച്ചു. സംഭവത്തിനിടെ മറ്റൊരാൾക്ക് കൂടി വെടിയേറ്റതായും പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

അതേസമയം കൗർ മദ്യത്തിന് അടിമയായി ചികിത്സയിലായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പട്യാലയിലെ ഒരു ഡി-അഡിക്ഷൻ സെന്ററിന്റെ കുറിപ്പടി സ്ലിപ്പ് കൗറിന്റെ ബാഗിൽ നിന്ന് കണ്ടെടുത്തതായി ശർമ്മ പറഞ്ഞു. യുവതിയ്ക്ക് മാനസിക പ്രശ്നങ്ങളും വിഷാദവും ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ കുറിപ്പടി പരിശോധിച്ച ശേഷം വ്യക്തമാക്കി. യുവതിയുടെ മൃതദേഹം അവകാശപ്പെട്ടോ മൊഴി നൽകാനോ ഇതുവരെ ബന്ധുക്കൾ എത്തിയിട്ടില്ല. യുവതി എവിടെയാണ് താമസിച്ചിരുന്നത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും എസ്എസ്പി പറഞ്ഞു. ഞായറാഴ്ച കൗർ സിരാക്പൂരിൽ നിന്ന് ബസിൽ കയറി ഗുരുദ്വാരയിൽ എത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

First published:

Tags: Punjab, Shot dead, Women