ചിറയിൻകീഴിൽ യുവാവിനെ വെട്ടേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പകയെന്നാണ് പൊലീസ് സംശയിക്കുന്നത്.
തിരുവനന്തപുരം: ചിറയിൻകീഴ് മുടപുരം തെങ്ങുംവിളയിൽ വയലിന് സമീപം യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ശരീരത്തിൽ വെട്ടേറ്റതിന്റെും മർദനത്തിന്റെയും പാടുകളുണ്ട്. ചിറയിൻകീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത് (25) ആണ് കൊല്ലപ്പെട്ടത്. ആറ്റിങ്ങലിലും ചിറയിൻകീഴിലുമായി രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജിത്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പകയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോൾ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുടപുരം തെങ്ങുംവിള വയലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയിലും വെട്ടേറ്റിരുന്നു കാലിലും ആഴത്തിൽ വെട്ടേറ്റപാടുണ്ടായിരുന്നു. ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അജിത്തിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ വലയിലാകും എന്ന് പോലീസ് അറിയിച്ചു.
advertisement
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ആറ്റിങ്ങൽ ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
ദിവസങ്ങൾക്ക് മുൻപ് ഭര്‍ത്താവ് വീണുമരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും മുങ്ങി മരിച്ചു
ഭർത്താവ് കാൽതെറ്റി വീണ് മരിച്ച അതേ കിണറ്റിൽ ഭാര്യയേയും മകളേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാണിയൻ വിള വീട്ടിൽ പ്രവീണിന്റെ ഭാര്യ ബിന്ദു (35), മകൾ ദേവയാനി(എട്ട്) എന്നിവരേയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിത്. കുറച്ച് നാൾക്ക് മുമ്പായിരുന്നു പ്രവീൺ വെള്ളം കോരുന്നതിനിടെ കാൽ വഴുതി ഇതേ കിണറ്റിൽ വീണ് മരിച്ചത്.
advertisement
Also Read- അച്ഛൻ വിൽക്കാന് ശ്രമിച്ചു; രക്ഷപെട്ടെത്തിയ സഹോദരിമാർക്ക് അമ്മയുടെ ലിവ് ഇൻ പങ്കാളിയുടെ പീഡനം
ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടർന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ അറിയിക്കുകയും പൊലീസ് വീട്ടിലെത്തി ആറ്റിങ്ങൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. ആറ്റിങ്ങൽ ഫയർഫോഴ്സും കടയ്ക്കാവൂർ പൊലീസും ചേർന്നുള്ള തിരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്ന് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽ ഡി ക്ലർക്ക് ആണ് ബിന്ദു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
advertisement
Also Read-സ്വകാര്യതയിലുള്ള കടന്നുകയറ്റം; ഭർത്താവിന്റെ ഫോൺ പരിശോധിച്ച യുവതിക്ക് ഒരു ലക്ഷം രൂപയോളം പിഴ
ഏകദേശം ഒന്നരമാസം മുൻപാണ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ വെള്ളം കോരുന്നതിനിടെ കാൽവഴുതി ഇതേ കിണറ്റിൽ വീണ് മരിച്ചത്.
Location :
First Published :
May 28, 2021 2:18 PM IST


