കണ്ണൂര്: മാവേലി എക്സ്പ്രസില് യുവതിക്ക് നേരെ ആക്രമണം. ടോയ്ലറ്റില് പോയി മടങ്ങവേ രണ്ടു പേര് യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. സംഭവത്തില് ആര്പിഎഫ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച പുലര്ച്ചെ രണ്ടിന് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിലെ (16604) എസ് 8 കോച്ചിലാണ് സംഭവം.
തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരികയായിരുന്നു. എസ് 8 കോച്ചിലെ 54-ാം ബര്ത്തായിരുന്നു യുവതിയുടേത്. ടോയ്ലറ്റില് പോയിവരുമ്പോഴാണ് അതിനരികിലുണ്ടായിരുന്ന ഒരാള് പെട്ടെന്ന് കൈപിടിച്ച് തിരിച്ച് മുഖംപൊത്തിയത്.ഇതിനിടയില് കഴുത്തിലെ മാല പൊട്ടിച്ചു. ബലപ്രയോഗത്തിനിടയില് ലോക്കറ്റ് കൊണ്ട് കഴുത്തില് മുറിഞ്ഞു.
Also Read-തലശ്ശേരിയില് സ്ഫോടനത്തില് യുവാവിന്റെ കൈപ്പത്തി പൂര്ണമായി അറ്റു പോയി
ട്രെയിന് നിര്ത്തിയിട്ടിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ടോയ്ലറ്റില് അതിനുമുന്പ് പോകുമ്പോഴും അവര് അവിടെ നില്ക്കുന്നുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞതായി മാതൃഭൂമി റിപ്പോര്ട്ട് ചെയ്യുന്നു. പഴയങ്ങാടിയില് വണ്ടിയിറങ്ങിയ ശേഷം റെയില്വേ സ്റ്റേഷന് മാസ്റ്റര്ക്ക് പരാതി നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack, Maveli express, Theft, Train