ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

Last Updated:

ആറ് മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ അഭയകേന്ദ്രത്തിലാണുള്ളത്.

അറസ്റ്റിലായ അഖിനേഷ് അശോക്
അറസ്റ്റിലായ അഖിനേഷ് അശോക്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ അഖിനേഷ് അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2020 സെപ്റ്റംപർ മുതൽ പലപ്രാവശ്യം പെൺകുട്ടിയെ യുവാവ് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. തുടർന്ന് ആറ് മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ അഭയകേന്ദ്രത്തിലാണുള്ളത്. രണ്ട് ദിവസം മുൻപാണ് കഴക്കൂട്ടം പൊലിസിന് പരാതി ലഭിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ പ്രതി വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു.
നേരത്തെ പെൺകുട്ടിയും അമ്മയും രണ്ടാനച്ഛനും അമ്മൂമ്മയും ഒരുമിച്ചായിരുന്നു താമസം. പിന്നീട് അമ്മ ഇവരെ ഉപേക്ഷിച്ച് മറ്റൊരാളൊപ്പം പോയിരുന്നു. പിന്നീട് അമ്മൂമ്മയോടൊപ്പം താമസിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയാകുന്നത്.
advertisement
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വിവാഹം നടത്താമെന്ന് അറിയിച്ച ദിവസം പൂജാരി മുങ്ങി
മുണ്ടക്കയം സ്വദേശിനിയായ 21 വയസ്സുകാരിയാണ് ക്ഷേത്രത്തിലെ ശാന്തിക്കാരന് എതിരെ പോലീസിൽ പരാതി നൽകിയത്. തന്നെ ക്ഷേത്രത്തിലെ ശാന്തി മഠത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് 21 കാരിയുടെ പരാതി. മുണ്ടക്കയം മടുക്കയിലെ ക്ഷേത്ര പൂജാരി ആയിരുന്ന ആൾക്കെതിരെയാണ് യുവതി പരാതി നൽകിയത്.
സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശാന്തി മഠത്തിന് പിന്നാലെ പട്ടുമല എന്ന സ്ഥലത്ത്‌ കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. യുവാവ് വിവാഹ വാഗ്ദാനം നൽകി ചതിച്ചു എന്ന് മുണ്ടക്കയം പൊലീസിന് നൽകിയ മൊഴിയിൽ യുവതി പറയുന്നു. പീഡന പരാതി ഉയർന്നതിനെ തുടർന്ന് പൊലീസിൽ കേസ് നൽകും മുൻപ് വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയതായി യുവതി പൊലീസിനോട് പറഞ്ഞു.
advertisement
എരുമേലി സബ് രജിസ്റ്റാർ ഓഫീസിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ വിവാഹം നടത്താമെന്ന് ഉറപ്പിച്ച ദിവസം മുതൽ ശാന്തിക്കാരൻ മുങ്ങിയതായി ഇന്നലെ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ശാന്തിക്കാരനായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കും എന്ന് മുണ്ടക്കയം സിഐ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
നിലവിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഒരു ക്ഷേത്രത്തിൽ ശാന്തിയായി ജോലിചെയ്തുവരികയാണ് ഇയാൾ. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയാണ് ആരോപണ വിധേയനായ യുവാവ്. ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി ആയതിനാൽ തന്നെ ആ നിലയിൽ കൂടി കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും എന്നാണ് പോലീസ് പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement