സ്വാമി സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ അഗ്നിക്കിരയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ച് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുണ്ടമണ്‍കടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യ കേസിൽ കൃഷ്ണകുമാർ അടക്കം നാല് പേർ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു.
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേക്ക് തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കത്തിച്ച ശേഷം ഹോം സ്റ്റേയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 21, 2023 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വാമി സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ അഗ്നിക്കിരയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ