• HOME
  • »
  • NEWS
  • »
  • explained
  • »
  • വീണ്ടും കോവിഡ് ഭീതി; ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് എന്തുകൊണ്ട്? ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

വീണ്ടും കോവിഡ് ഭീതി; ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് എന്തുകൊണ്ട്? ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുക്കാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

  • Share this:

    ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വീണ്ടും കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുക്കാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

    എന്താണ് ബൂസ്റ്റര്‍ ഡോസ്?
    ആദ്യ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് നല്‍കുന്ന അധിക ഡോസ് വാക്‌സിനെയാണ് ബൂസ്റ്റര്‍ ഡോസ് എന്ന് പറയുന്നത്. സാധാരണയായി നിശ്ചിത മാസങ്ങള്‍, ദിവസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞോ ആണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

    മുമ്പ് അഞ്ചാംപനി, വില്ലന്‍ചുമ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഏര്‍പ്പെടുത്തിയിരുന്നു. ടെറ്റനസ് രോഗത്തിനും ബൂസ്റ്റര്‍ ഡോസ് ഏര്‍പ്പെടുത്തിയിരുന്നു. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴായിരുന്നു ടെറ്റനസ് രോഗത്തിന് ബൂസ്റ്റര്‍ ഡോസ് നല്‍കിയിരുന്നത്.

    എന്തിനാണ് മൂന്നാം ഡോസ് എടുക്കുന്നത്?
    ചില വാക്‌സിനുകള്‍ നല്‍കുന്നതിന് നിശ്ചിത ക്രമങ്ങളുണ്ട്. പ്രാഥമിക ഡോസ് നല്‍കിയ ശേഷം പിന്നീട് ഒരു ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കുമ്പോഴാണ് ചില വാക്‌സിനേഷന്‍ പൂര്‍ണ്ണമാകുന്നത്. പ്രാഥമിക ഡോസ് നല്‍കുന്നത് രോഗപ്രതിരോധ സംവിധാനത്തെ ത്വരിതപ്പെടുത്തി രോഗകാരികള്‍ക്കെതിരെയുള്ള ആന്റിബോഡികളെ തിരിച്ചറിയാനും അവ കൂടുതലായി ഉല്‍പ്പാദിപ്പിക്കാനും വേണ്ടിയാണ്. അതിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയാണ് ഈ ഡോസിന്റെ പ്രധാന ലക്ഷ്യം.

    കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞ മുതിര്‍ന്നവര്‍ക്കും, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കേണ്ടത് അത്യാവശ്യമാണ്.

    ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എങ്ങനെ ലഭിക്കും?
    കോവിഡ് വാക്‌സിന്‍ ലഭ്യമായ അതേ രീതിയില്‍ തന്നെയാകും നിങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസും ലഭിക്കുക. നിങ്ങളുടെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും ബൂസ്റ്റര്‍ ഡോസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക വാക്‌സിന്‍ എടുത്ത അതേ രീതിയില്‍ തന്നെ ബൂസ്റ്റര്‍ ഡോസും എടുക്കാവുന്നതാണ്.

    എത്രനാള്‍ കഴിഞ്ഞാണ് ബൂസ്റ്റര്‍ ഡോസ്എടുക്കേണ്ടത്?
    രണ്ടാമത്തെ ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം 9 മാസങ്ങള്‍ കഴിഞ്ഞാണ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞത്. എന്നാല്‍ 2022 ജൂലൈ 6ന് പുറത്തിറക്കിയ ഉത്തരവില്‍ രണ്ടാമത്തെ വാക്‌സിനും ബൂസ്റ്റര്‍ ഡോസ് വാക്‌സിനും തമ്മിലുള്ള ഇടവേള 6 മാസമാക്കി ചുരുക്കിയിട്ടുണ്ട്.

    അതേസമയം ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് നീതി ആയോഗ് പ്രതിനിധി കൂടിയായ വി കെ പോള്‍ പറഞ്ഞു. ഏകദേശം 27-28 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ചൈനയില്‍ കൊവിഡ് വ്യാപിക്കുകയാണെന്നും അതിനാല്‍ ഇന്ത്യയില്‍ കോവിഡ് മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ബൂസ്റ്റര്‍ ഡോസ് എങ്ങനെ ബുക്ക് ചെയ്യാം?

    1. കോവിന്‍ പോര്‍ട്ടല്‍ തുറന്ന് ബൂസ്റ്റര്‍ ഡോസ് ലഭ്യത പരിശോധിക്കുക.

    2. ഏറ്റവുമടുത്തുള്ള വാക്‌സിനേഷന്‍ സെന്റര്‍ തെരഞ്ഞെടുക്കുക.

    3. പിന്‍കോഡ്, ജില്ല, എന്നിങ്ങനെ തരംതിരിച്ച് വാക്‌സിന്‍ ലഭ്യത പരിശോധിക്കാം.

    4. രജിസ്റ്റേര്‍ഡ് ഫോണ്‍നമ്പര്‍ ഉപയോഗിച്ചും വാക്‌സിന്‍ ബുക്ക് ചെയ്യാം

    5. തുടര്‍ന്ന് ഹോം പേജില്‍ സൈന്‍ ഇന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക

    6. വാക്‌സിന് വേണ്ടി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഇനി കാണുന്ന പേജില്‍ കൊടുക്കുക.

    7. അപ്പോള്‍ ഒരു ഒടിപി ലഭിക്കും. അത് അവിടെ എന്റര്‍ ചെയ്യുക.

    8. വാക്‌സിന്‍ ബുക്ക് ചെയ്യാനുള്ള ഒരു പേജ് ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതില്‍ നിങ്ങളുടെ വീടിനടുത്തുള്ള വാക്‌സിന്‍ സെന്ററുകളും ലഭിക്കും. ഇങ്ങനെ വാക്‌സിന്‍ ബുക്ക് ചെയ്യാവുന്നതാണ്.

    Published by:Jayesh Krishnan
    First published: