Covid 19 | കോവി‍ഡ് പ്രതിരോധ ഗുളികകൾ എപ്പോൾ കഴിക്കണം? ആർക്കെല്ലാം ഗുണം ചെയ്യും? അറിയേണ്ട കാര്യങ്ങൾ

Last Updated:

കോവി‍ഡ് പോസിറ്റീവ് ആവുന്ന എല്ലാവ‍ർക്കും ഈ പ്രതിരോധ ഗുളികകൾ കഴിക്കാൻ പറ്റില്ല. രോഗം ഗുരുതരമാവാൻ സാധ്യതയുള്ളവരാണ് മരുന്ന് കഴിക്കേണ്ടത്.

നിലവിൽ കോവിഡ് 19 (Covid-19) ബാധിക്കുന്നവ‍രിൽ ഭൂരിഭാഗവുംവീട്ടിൽ ഇരുന്ന് തന്നെയാണ് ചികിത്സ നടത്തുന്നത്. എന്നാൽ ഓരോരുത്തരുടെയും രോഗത്തിൻെറ സാഹചര്യവും ഗൗരവവും കണക്കിലെടുത്താണ് ചികിത്സരീതി തീരുമാനിക്കുന്നത്.
രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങി വളരെ പെട്ടെന്ന് തന്നെ പ്രതിരോധ ഗുളിക (Covid-19 Antiviral Pills) കഴിക്കുന്നത് ഗുണം ചെയ്യും. അതായത് ടെസ്റ്റ് ചെയ്ത് ഫലം വന്ന് ഡോക്ട‍ർ മരുന്നുകൾ നിർദ്ദേശിക്കുന്നത് വരെയുള്ള കാര്യങ്ങൾ വേഗത്തിലാവണമെന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി.
ഫൈസ‍റിൻെറ (Pfizer) പാക്സ്ലോവിഡ് (Paxlovid) ഗുളികയ്ക്കും മെ‍ർക്ക് (Merck) കമ്പനിയുടെ ലഗേവ്രിയോ (Lagevrio) പ്രതിരോധ ഗുളികയ്ക്കും അമേരിക്ക അംഗീകാരം നൽകിയിട്ടുണ്ട്. പ്രധാനമായും രോഗം ഗുരുതരമാവാൻ സാധ്യതയുള്ളവ‍ർക്കാണ് ഗുളിക നിർദ്ദേശിക്കുന്നത്. ഫൈസ‍റിൻെറ ഗുളിക കൂടുതൽ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്.
advertisement
ഗുളികകൾ ആർക്കെല്ലാം കഴിക്കാം?
കോവി‍ഡ് പോസിറ്റീവ് ആവുന്ന എല്ലാവ‍ർക്കും ഈ പ്രതിരോധ ഗുളികകൾ കഴിക്കാൻ പറ്റില്ല. രോഗം ഗുരുതരമാവാൻ സാധ്യതയുള്ളവരാണ് മരുന്ന് കഴിക്കേണ്ടത്. പ്രായമായവ‍ർ, ക്യാൻസ‍ർ, ഹൃദയസംബന്ധമായ അസുഖമുള്ളവ‍ർ, പ്രമേഹ രോഗികൾ എന്നിവ‍ർക്കെല്ലാം മരുന്ന് കഴിക്കാവുന്നതാണ്. രണ്ട് ഗുളികകളും പ്രായപൂർത്തിയായവർക്ക് കഴിക്കാം. എന്നാൽ പാക്സ്ലോവിഡ് 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും കഴിക്കാൻ അനുമതിയുണ്ട്.
ആ‍രെല്ലാം കഴിക്കാൻ പാടില്ല?
മെ‍ർക്കിൻെറ ലഗേവ്രിയോ ഗുളിക കുട്ടികൾ കഴിക്കാൻ പാടില്ല. കുട്ടികളിലെ ശരീരവള‍ർച്ചയെ ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ‍ർ പറയുന്നു. ഗർഭിണികളായ സ്ത്രീകൾക്കും ഈ ഗുളിക കഴിക്കാൻ പാടില്ല. ഗുരുതരമായ കരൾ രോഗമോ, വൃക്കയ്ക്ക് തകരാറുള്ളവരോ ഫൈസറിൻെറ ഗുളിക കഴിക്കരുത്. കോവിഡ് 19 കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച് കഴിഞ്ഞാലും പ്രതിരോധ ഗുളിക കൊടുക്കാൻ പാടില്ല.
advertisement
കഴിക്കേണ്ടത് എങ്ങനെ?
രോഗലക്ഷണങ്ങൾ തുടങ്ങി 5 ദിവസത്തിനുള്ളിൽ തന്നെ ഗുളിക കഴിച്ച് തുടങ്ങണം. കോവിഡ് 19 സംശയമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ടെസ്റ്റ് ചെയ്യുന്നത് തന്നെയാണ് നല്ലതെന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടറായ ഡോ. കാമറൂൺ വോൾഫ് നി‍ർദ്ദേശിക്കുന്നു. ശ്വാസതടസ്സം പോലെ കൂടുതൽ ബുദ്ധിമുട്ടുള്ള ഘട്ടത്തിലേക്ക് കടന്ന് കഴിഞ്ഞാൽ പിന്നീട് ഈ മരുന്ന് ഫലപ്രദമായെന്ന് വരില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഗുളികകൾ എവിടെ നിന്ന് ലഭിക്കും?
ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരുകാരണവശാലും ഈ മരുന്ന് കഴിക്കാൻ പാടുള്ളതല്ല. പ്രധാന ഫാർമസികളിലും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ലഭ്യമായിരിക്കും. നിലവിൽ മരുന്നിൻെറ ലഭ്യത കുറവാണ്. എന്നാൽ വൈകാതെ കൂടുതൽ ലഭ്യമായി തുടങ്ങും.
advertisement
കൂടുതൽ പരീക്ഷണങ്ങൾ
കോവിഡിന് കൂടുതൽ ഫലപ്രദമായ മരുന്നുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകത്ത് പലയിടങ്ങളിലും നടക്കുന്നുണ്ട്. ഒമിക്രോൺ വകഭേദത്തിനെതിരെ അമേരിക്കയിൽ പ്രതിരോധ മരുന്ന് കുത്തിവെച്ചിരുന്നു. എന്നാൽ ഇത് ഫലപ്രദമല്ലെന്ന് തെളിഞ്ഞതോടെ പിൻവലിച്ചു. ജപ്പാൻ ആസ്ഥാനമായുള്ള മരുന്ന് കമ്പനിയായ ഷിയോനോഗി മറ്റൊരു പ്രതിരോധമരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അഞ്ച് ദിവസം ഓരോ ഗുളികയാണ് കഴിക്കേണ്ടത്. ഫൈസറിൻെറ മരുന്ന് രണ്ടെണ്ണം വീതമാണ് അഞ്ച് ദിവസം കഴിക്കേണ്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Covid 19 | കോവി‍ഡ് പ്രതിരോധ ഗുളികകൾ എപ്പോൾ കഴിക്കണം? ആർക്കെല്ലാം ഗുണം ചെയ്യും? അറിയേണ്ട കാര്യങ്ങൾ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement