ഇന്റർഫേസ് /വാർത്ത /Explained / ആഴ്ചയില്‍ നാല് ദിവസം ജോലി, മൂന്ന് ദിവസം അവധി; ഇത് ഇന്ത്യയിൽ നടപ്പിലാകുമോ?

ആഴ്ചയില്‍ നാല് ദിവസം ജോലി, മൂന്ന് ദിവസം അവധി; ഇത് ഇന്ത്യയിൽ നടപ്പിലാകുമോ?

ജൂണിനും ഡിസംബറിനുമിടയിൽ, ബ്രിട്ടനിലെ 61 കമ്പനികൾ ആഴ്ചയിൽ നാല് ദിവസം പ്രവൃത്തി ദിനമാക്കി ഒരു ട്രയൽ നടത്തിയിരുന്നു

ജൂണിനും ഡിസംബറിനുമിടയിൽ, ബ്രിട്ടനിലെ 61 കമ്പനികൾ ആഴ്ചയിൽ നാല് ദിവസം പ്രവൃത്തി ദിനമാക്കി ഒരു ട്രയൽ നടത്തിയിരുന്നു

ജൂണിനും ഡിസംബറിനുമിടയിൽ, ബ്രിട്ടനിലെ 61 കമ്പനികൾ ആഴ്ചയിൽ നാല് ദിവസം പ്രവൃത്തി ദിനമാക്കി ഒരു ട്രയൽ നടത്തിയിരുന്നു

  • Share this:

‘സമാധാനം, ഇന്ന് വെള്ളിയാഴ്ചയാണ്’ ഇത് പറയാത്ത പ്രൊഫഷണലുകൾ നമുക്കിടയിലുണ്ടാകില്ല. എന്നാൽ ഇതിന് പരിഹാരമായി വലിയൊരു മാറ്റമെന്ന നിലയിൽ ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തി ദിവസമായി പല കമ്പനികളും ഇതിനകം പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ജൂണിനും ഡിസംബറിനുമിടയിൽ, ബ്രിട്ടനിലെ 61 കമ്പനികൾ ആഴ്ചയിൽ നാല് ദിവസം പ്രവൃത്തി ദിനമാക്കി ഒരു ട്രയൽ നടത്തിയിരുന്നു. 61 കമ്പനികളിലായി ഏകദേശം 2,900 ജീവനക്കാരാണ് ഉള്ളത്. ക്യാമ്പയിനിൽ പങ്കെടുത്ത കമ്പനികളിൽ 92 ശതമാനവും (61 ൽ 56 എണ്ണം) ഈ നയം സ്വീകരിച്ചു.

അവരിൽ പതിനെട്ട് കമ്പനികളും ഈ നയം നല്ലതാണെന്നു സ്ഥിരീകരിച്ചു. വർക്ക് – ലൈഫ് ബാലൻസ്, കാർബൺ പുറന്തുള്ളന്നതിലെ കുറവ്, നല്ല ഉറക്കം, സമ്മർദം, വ്യക്തിജീവിതം, മാനസികാരോഗ്യം എന്നിവയിൽ അനുകൂലമായ മാറ്റങ്ങൾ ഇത് കൊണ്ടുവന്നുവെന്നാണ് വിലയിരുത്തൽ. 4 ഡേ വീക്ക് ഗ്ലോബൽ ഗ്രൂപ്പ് അതിന്റെ ആഗോള കാമ്പെയ്നിന്റെ ഭാഗമായി ഈ പ്രോഗ്രാം ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ്, കൂടുതൽ സ്ഥാപനങ്ങളെ അതേ ശമ്പളത്തിനും ആനുകൂല്യങ്ങളും നൽകി കൊണ്ട് തന്നെ സാധാരണ 40 മണിക്കൂർ വർക്ക് വീക്കിൽ നിന്ന് 32 മണിക്കൂർ വർക്ക് വീക്കിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നു.

Also read- H3N8 പക്ഷിപ്പനി ബാധിച്ച് ലോകത്തിലെ ആദ്യ മനുഷ്യ മരണം; സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന

‘ഇതുവഴി ജോലിയിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും കൂടുതൽ ഒഴിവു സമയം എടുക്കാനും കഴിയും. നാല് ദിവസം ജോലി എന്ന രീതിയിലേയ്ക്ക് എളുപ്പത്തിൽ മാറാൻ സാധിക്കുമെന്ന്’ അടുത്തിടെ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസറായ ക്രിസ്റ്റഫർ പിസാരിഡ്‌സ്, ഗ്ലാസ്ഗോയിൽ നടന്ന ഒരു സമ്മേളനത്തിനിടെ ചാറ്റ്ജിപിടി പോലുള്ള എഐ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ പറഞ്ഞിരുന്നു.

എന്നിരുന്നാലും, ഈ ആശയത്തോട് നിരവധി പേർ പ്രതികൂലമായിട്ടാണ് പ്രതികരിച്ചത്. ആഴ്ചയിൽ നാല് ദിവസം പ്രവൃത്തി ദിനം പിൻതുടരുന്നത് പ്രവൃത്തി ദിവസങ്ങളിൽ ജീവനക്കാരുടെമേൽ വലിയ സമ്മർദ്ദം ഉണ്ടാക്കും. മാത്രമല്ല കൂടുതൽ അവധി ദിനങ്ങൾ കിട്ടുന്നത് ജീവനക്കാരെ ജോലിയിൽ നിന്ന് അകറ്റും, എല്ലാ വ്യവസായവും ഇത് സ്വീകരിച്ചില്ലെങ്കിൽ പൂർണ്ണമായി ഇതിലേക്ക് മാറാൻ സാധിക്കില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Also read- മണമില്ല, കണ്ടാൽ കരിക്കട്ട പോലെ; എന്താണ് ബ്ലാക്ക് കൊക്കെയ്ൻ?

നേരത്തെ, യുഎസ്എ, ബെൽജിയം, ന്യൂസിലാൻഡ്, ഐസ്ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തി ദിനമാക്കിയിരുന്നു. ആളുകൾ ഈ ആശയത്തെ അഭിനന്ദിക്കുകയും അനുകൂലിക്കുകയും ചെയ്തു എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്. യുഗോവ് അമേരിക്ക (YouGov America) 36,000 അമേരിക്കക്കാർക്കിടയിൽ നടത്തിയ 2019 -ലെ വോട്ടെടുപ്പിൽ പ്രതികരിച്ചവരിൽ മൂന്നിൽ രണ്ട് പേരും ആഴ്ചയിൽ നാല് ദിവസം പ്രവൃത്തി ദിനത്തെ അനുകൂലിക്കുന്നവരാണ്.

ഇത് ഇന്ത്യയിൽ പ്രാവർത്തികമാകുമോ?

ഇന്ത്യയിലെ പല സർക്കാർ, സർക്കാരിതര കമ്പനികളും ആഴ്ചയിൽ ആറ് ദിവസമാണ് പ്രവർത്തിക്കുന്നത്. മെട്രോകളിലെയും ടയർ-1, ടയർ-2 നഗരങ്ങളിലെയും പല കമ്പനികളും അഞ്ച് ദിവസത്തെ പ്രവൃത്തി ദിനമെന്ന ആശയം സ്വീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും കമ്പനികൾക്ക് ഇത് അന്യമായ ആശയമാണ്. ബൊറോ ഇൻക്, ടാറ്റാ സെക്യൂരിട്ടി, സ്വിഗ്ഗി, ഓയോ പോലുള്ള ചില കമ്പനികളും ചില പരസ്യ ഏജൻസികളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി ദിനമാക്കി ഒരു ട്രയൽ റൺ പരീക്ഷിച്ചിരുന്നു. എന്നാൽ ഇവിടെ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല ഫലം.

Also read- ഇത്തവണ മൺസൂൺ സാധാരണ നിലയിലായിരിക്കും; എൽ നിനോ സാധ്യത തള്ളാതെ കാലാവസ്ഥാ വകുപ്പ്

നാല് ദിവസത്തെ പ്രവൃത്തി ദിനമെന്ന ആശയം തീർച്ചയായും പരസ്യ വ്യവസായത്തിൽ പ്രാവർത്തികമാകില്ലെന്ന് തോന്നുന്നുവെന്ന് പരസ്യ ഏജൻസിയിൽ മൂന്ന് വർഷത്തിലേറെ എക്സ്പീരിയൻസുള്ള ലിയോ ബർനെറ്റിന്റെ നിലവിലെ ബ്രാൻഡ് സ്ട്രാറ്റജി അസോസിയേറ്റ് വൈസ് പ്രസിഡന്റായ രാഘവ് സ്വാമി പറഞ്ഞു. മിക്ക ഏജൻസി-ക്ലയന്റ് ബന്ധങ്ങളിലും, സാധാരണയായി തീയതീകൾ തീരുമാനിക്കുന്നത് ക്ലയന്റാണെന്നും ക്ലയന്റ് ഈ നയം പാലിക്കുന്നില്ലെങ്കിൽ, അത് നടപ്പിലാക്കുന്നത് ഒരു പ്രശ്‌നമാകുമെന്നും സ്വാമി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച വൈകുന്നേരം ക്ലയന്റ് ചില മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഇമെയിൽ അയയ്ക്കുകയാണെങ്കിൽ, ഞങ്ങൾ സാധാരണയായി അതേ ദിവസം തന്നെ അവ പൂർത്തിയാക്കാൻ ശ്രമിക്കാറുണ്ട്. ഈ നയം നടപ്പിലാക്കുന്നതിലൂടെ തിങ്കളാഴ്ച കൂടുതൽ സമ്മർദ്ദം അനുഭവപ്പെടും. ജോലി ദിവസങ്ങളിലെ വർദ്ധിച്ച സമ്മർദ്ദം, മാനസികമായി കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യവസായത്തിലെ ജീവനക്കാർക്ക് മോശം അനുഭവമേ നൽകുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ദിവസം ജോലി എല്ലാ വ്യവസായങ്ങൾക്കും, പ്രത്യേകിച്ച് നിർമ്മാണം, സേവനങ്ങൾ അല്ലെങ്കിൽ ഉപഭോക്താവിനെ നേരിട്ട് കൈകാര്യം ചെയ്യേണ്ട മേഖല എന്നിവയിൽ കൊണ്ടുവരാൻ കഴിയുന്ന ഒരു പ്ലാനല്ല.

Also read- ആം ആദ്മി ഇനി ദേശീയപാർട്ടി; എങ്ങനെയാണ് പാർട്ടികളുടെ പദവി നിശ്ചയിക്കുന്നത്?

ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ജോലിക്ക് സമയ പരിമിതികൾ ഉണ്ടാകുന്നത് ബുദ്ധിമുട്ടാണെന്ന് പങ്ക്ടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും സഹസ്ഥാപകയും ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ വെയറബിൾ ഹെഡ്ബാൻഡായ ന്യൂഫോണിയുടെ ഡെവലപ്പറുമായ റിയ റസ്തഗി പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം, നാല് ദിവസത്തെ പ്രവൃത്തി ദിനം ഗുണങ്ങളേക്കാൾ കൂടുതൽ ദോഷങ്ങൾ ഉണ്ടാക്കുന്നുള്ളു.

‘ഒരു ദിവസം മുഴുവൻ ഒരു ഭക്ഷണം കഴിക്കുന്നത് പോലെ, ദൈനംദിന അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിയില്ല, തുടർച്ചയായി നാല് ദിവസം സാധാരണയിൽ കൂടുതൽ ജോലി ചെയ്യുന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു. ഇത് മൊത്തത്തിലുള്ള ജോലിഭാരം കുറക്കില്ല, നാലാം ദിവസമാകുമ്പോഴേക്കും ജീവനക്കാർക്ക് ക്രിയാത്മകമായ ആശയങ്ങൾ അവശേഷിച്ചേക്കില്ല,’ റസ്തഗി പറഞ്ഞു. എന്നാൽ ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന മാറ്റം സൃഷ്ടിക്കുന്നതിന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്ന് ബുക്ക് മൈഷോയുടെ എച്ച്ആർ മേധാവി ഷമിത ഘോഷ് കരുതുന്നു.

Also read- Explained | മൂന്നാര്‍ ഹില്‍ ഏരിയ അതോറിറ്റി രൂപീകരണം; സർക്കാർ നയവും സിപിഐയുടെ പരാതിയും

നിലവിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ അടിസ്ഥാനമായുള്ള എല്ലാ വ്യവസായങ്ങളും കമ്പനികളും വളർച്ച പ്രതീക്ഷിക്കുന്നു. അതിനാൽ, സമ്പദ്വ്യവസ്ഥയിലുടനീളം അത്തരമൊരു മാതൃകയ്ക്ക് സ്വീകാര്യത ഇല്ലെങ്കിൽ, ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി ദിനമെന്ന ആശയം പ്രായോഗികമാണെന്ന് തോന്നുന്നില്ല. എല്ലാ മേഖലകളും ഇതിന് പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് ടെക്-ഫസ്റ്റ് സൊല്യൂഷൻ കമ്പനിയായ വൈബ്രിഡ് സ്ഥാപകനും സിഇഒയുമായ പ്രിൻസി ഗോയൽ പറയുന്നു.

ജീവനക്കാർ പറയുന്നത്?

നിരവധി ജീവനക്കാർ, പ്രത്യേകിച്ച് പരസ്യ ഏജൻസികൾ, മാധ്യമ സ്ഥാപനങ്ങൾ, മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവർ, ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി ദിനമെന്ന ആശയത്തോട് അനുകൂലമല്ല. ‘ഒരു പരസ്യ ഏജൻസിക്ക് ഈ ആശയം മികച്ചതാണോ എന്ന് എനിക്ക് ഉറപ്പില്ല. അഞ്ച് ദിവസത്തെ പ്രവൃത്തി ദിനത്തിൽ പോലും ഞങ്ങളുടെ വർക്ക് തീർക്കാൻ സാധിക്കുന്നില്ല. പല വാരാന്ത്യങ്ങളിലും ഓവർടൈമിനുള്ള പൈസ കിട്ടാതെ തന്നെ ജോലി ചെയ്യേണ്ടി വരുന്നു’ ഒരു പ്രശസ്ത പരസ്യ ഏജൻസിയിലെ കോപ്പിറൈറ്ററായ കാവ്യ ഗുപ്ത പറയുന്നു.

മാധ്യമ മേഖലയിൽ, വാർത്തകൾ പതിവായി കൊടുക്കേണ്ടതിനാൽ ആഴ്ചയിൽ നാല് ദിവസം പ്രവൃത്തി ദിനമെന്ന ആശയം പ്രാവർത്തികമല്ല. ഈ മേഖലയിലെ ജീവനക്കാർക്ക് ഷിഫ്റ്റ് ഉണ്ടെന്ന് ഒരു പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് മീഡിയ കമ്പനിയിൽ സ്റ്റാൻഡേർഡ് & പ്രാക്ടീസ് അസോസിയേറ്റ് ആയി പ്രവർത്തിക്കുന്ന ശിൽപി ചാറ്റർജി പറയുന്നു. മാധ്യമ മേഖലയിലെന്നപോലെ, ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും ഈ ആശയം നടപ്പിലാക്കുക അസാധ്യമാണ്, പ്രത്യേകിച്ചും വിനോദം, യാത്രകൾ എന്നിവ ആളുകൾ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലുമാണ് നടത്തുന്നത്.

Also read- ‘വംശനാശഭീഷണിയിൽ നിന്ന് കടുവകളെ കര കയറ്റി’ പ്രൊജക്ട് ടൈഗർ പദ്ധതിയ്ക്ക് 50 വയസ്

ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായം ഉപഭോക്തൃ കേന്ദ്രീകൃതവും തുടർച്ചയായതുമാണ്, നാല് ദിവസത്തെ പ്രവൃത്തി ദിനം എങ്ങനെ പ്രാവർത്തികമാകുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്, ബ്രാൻഡഡ് ഹോം സ്റ്റേ & ബോട്ടിക് പ്രോപ്പർട്ടി കമ്പനിയായ സെക്ലൂഡിന്റെ ഡയറക്ടർ രമിത് സേത്തി പറയുന്നു. അതേസമയം, ഡെസ്‌ക് ജോലികൾ അല്ലെങ്കിൽ എച്ച്ആർ, ഫിനാൻസിന് സെക്ഷനുകൾക്ക് ഉയർന്ന ഉൽപ്പാദനക്ഷമത നിലനിർത്താൻ ആഴ്ചയിലെ നാല് ദിവസത്തെ പ്രവൃത്തിയിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് സേത്തി പറയുന്നു.

വേതനത്തിൽ കുറവ് വരുത്താൻ ജീവനക്കാർ തയാറാണെങ്കിൽ മാത്രം ഇത് പരിഗണിക്കാൻ തായാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആശയത്തോട് ഇന്ത്യയിലെ കമ്പനികൾ പൂർണ്ണമായും എതിരല്ല. ഗവേഷണ സ്ഥാപനങ്ങളുടെയും മാർക്കറ്റിംഗ്, പിആർ സ്ഥാപനങ്ങളുടെയും മറ്റും ജീവനക്കാർ ഈ നയത്തോട് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് ഫോബ്സ് ഇന്ത്യ പറയുന്നു.

First published:

Tags: India, Stress, Working days