Independent India | 565 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേരാൻ പ്രേരിപ്പിച്ചതെന്ത്?
- Published by:Amal Surendran
- news18-malayalam
Last Updated:
തിരുവിതാംകൂർ, ഭോപ്പാൽ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ സംസ്ഥാനങ്ങളെ സ്വതന്ത്രമായി നിലനിർത്താനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന ആഘോഷമാണിന്ന്. ഇന്ന് കാണുന്ന ഇന്ത്യയെ രൂപപ്പെടുത്തിയ ഇന്ത്യ-പാകിസ്ഥാൻ-ബംഗ്ലാദേശ് വിഭജനത്തിനു ശേഷമുള്ള സംഭവവികാസങ്ങൾ നോക്കാം.
ബ്രിട്ടീഷ്-ഇന്ത്യ ചെറിയ പ്രവിശ്യകളായും നാട്ടുരാജ്യങ്ങളായും വിഭജിക്കപ്പെട്ടാണ് കിടന്നിരുന്നത്. പ്രവശ്യകൾ നേരിട്ട് ബ്രിട്ടീഷ് ഗവൺമെന്റിന്റെ നിയന്ത്രണത്തിലായിരുന്നു, അതേസമയം വലുതും ചെറുതുമായ നിരവധി സംസ്ഥാനങ്ങൾ രാജാക്കന്മാരാൽ ഭരിക്കപ്പെട്ടിരുന്നു. കൂടാതെ ബ്രിട്ടീഷ് ആധിപത്യം അംഗീകരിക്കുന്നിടത്തോളം കാലം അവരുടെ ആഭ്യന്തര കാര്യങ്ങളിൽ പലതരത്തിലുള്ള ബ്രട്ടീഷ് നിയന്ത്രണം അംഗീകരിച്ചിരുന്ന നാട്ടുരാജ്യങ്ങളായി അറിയപ്പെട്ടിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഏകദേശം 565 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു.
ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാനോ സ്വതന്ത്രമായി തുടരാനോ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ പറഞ്ഞിരുന്നു. ഈ തീരുമാനം ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും നാട്ടുരാജാക്കന്മാർക്കും വിട്ടുകൊടുത്തു. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഒരു ഏകീകൃത ഇന്ത്യ കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ ഇതൊരു പ്രശ്നമായിരുന്നു.
advertisement
തിരുവിതാംകൂർ, ഭോപ്പാൽ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഭരണാധികാരികൾ സംസ്ഥാനം സ്വതന്ത്രമായി തുടരാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചിരുന്നു.
ഈ നാട്ടുരാജ്യങ്ങളിൽ മിക്കവയിലും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് ഗവൺമെന്റുകൾ പ്രവർത്തിക്കുന്നത്. ഭരണാധികാരികൾ അവരുടെ ജനവിഭാഗങ്ങൾക്കുള്ള ജനാധിപത്യ അവകാശങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല.
ലാഹോർ, അമൃത്സർ, കൊൽക്കത്ത എന്നിവയുൾപ്പെടെയുള്ള മറ്റ് നഗരങ്ങൾ 'വർഗീയ മേഖലകളായി' വിഭജിക്കപ്പെട്ടു. ഭൂരിപക്ഷം ഹിന്ദുക്കളോ സിഖുകാരോ താമസിക്കുന്ന പ്രദേശത്തേക്ക് പോകുന്നത് മുസ്ലീങ്ങൾ ഒഴിവാക്കിയിരുന്നു. തിരിച്ചും സംഭവിച്ചിരുന്നു. വിഭജനം സ്വത്തുക്കൾ, ബാധ്യതകൾ, ആസ്തികൾ എന്നിവയുടെ വിഭജനത്തിലേക്ക് നയിച്ചു. രാഷ്ട്രീയവും ഭരണപരവുമായ ഒന്നായിരുന്നു വിഭജനം.
advertisement
സർക്കാർ എന്ത് ചെയ്തു?
ഇന്ത്യയെ വ്യത്യസ്ത വലിപ്പത്തിലുള്ള ചെറിയ പ്രിൻസിപ്പാലിറ്റികളായി വിഭജിക്കുന്നതിന് എതിരെ ഇടക്കാല സർക്കാർ ഉറച്ച നിലപാട് സ്വീകരിച്ചു. മുസ്ലീങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ (INC) എതിർത്തു. ഇഷ്ടമുള്ള ഏത് തീരുമാനവും സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന അഭിപ്രായക്കാരായിരുന്നു അവർ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്‌റു നിയമിതനായി. 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരെ അദ്ദേഹം ഈ പദവിയിൽ സേവനമനുഷ്ഠിച്ചു.
ഇക്കാലത്ത് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ പട്ടേൽ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുമായി ചർച്ച നടത്തി അവരിൽ പലരും ഇന്ത്യൻ യൂണിയൻ രൂപീകരിക്കുന്നതിൽ ചരിത്രപരമായ പങ്ക് വഹിച്ചു. ഇന്നത്തെ ഒഡീഷയുടെ സ്ഥാനത്ത് 26 ചെറിയ സംസ്ഥാനങ്ങളാണുണ്ടായിരുന്നത്. ഗുജറാത്തിൽ 14 വലിയ സംസ്ഥാനങ്ങളും 119 ചെറിയ സംസ്ഥാനങ്ങളും നിരവധി ഭരണകൂടങ്ങളും ഉണ്ടായിരുന്നു. പട്ടിക നീളുന്നു. സർക്കാരിന് അവരെ ഒരുമിച്ചു നിർത്തേണ്ടി വന്നു.
advertisement
മിക്ക സംസ്ഥാനങ്ങളിലെയും ഭരണാധികാരികൾ 'ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ' എന്ന പേരിൽ ഒരു രേഖയിൽ ഒപ്പുവെച്ചിരുന്നു. അതായത് അവരുടെ സംസ്ഥാനം ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ സമ്മതിച്ചുവെന്ന കരാർ. ജുനഗഡ്, ഹൈദരാബാദ്, കാശ്മീർ, മണിപ്പൂർ എന്നീ നാട്ടുരാജ്യങ്ങളുടെ പ്രവേശനം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടിലായിരുന്നു. ഇന്ത്യൻ യൂണിയനിൽ ചേരാൻ ജനങ്ങൾ വോട്ട് ചെയ്തതോടെയാണ് ജുനഗർ പ്രശ്നം പരിഹരിച്ചത്.
നാട്ടുരാജ്യങ്ങളിൽ ഏറ്റവും വലുതായിരുന്ന ഹൈദരാബാദിന്റെ കാര്യത്തിൽ, ഇന്ത്യൻ ഗവൺമെന്റുമായുള്ള ചർച്ചകൾ നടക്കുമ്പോൾ അതിന്റെ ഭരണാധികാരി 1947 നവംബറിൽ ഒരു വർഷത്തേക്ക് ഇന്ത്യയുമായി ഒരു നിശ്ചല കരാറിൽ ഏർപ്പെട്ടു. ഇതിനിടയിൽ നൈസാമിന്റെ അടിച്ചമർത്തൽ ഭരണത്തിന്റെ ഇരകളായ തെലങ്കാന മേഖലയിലെ കർഷകർ അദ്ദേഹത്തിനെതിരെ ഉയർന്നുവന്നു. നിരവധി പ്രതിഷേധങ്ങൾക്കും പോരാട്ടങ്ങൾക്കും ശേഷം, ഇന്ത്യൻ യൂണിയനിലേക്കുള്ള പ്രവേശന കരാറിന് മുന്നിൽ ഹൈദരാബാദ് നൈസാം കീഴടങ്ങി.
advertisement
മണിപ്പൂരിനെ സംബന്ധിച്ചിടത്തോളം, സംസ്ഥാനത്തിന്റെ മഹാരാജാവ് ബോധചന്ദ്ര സിംഗ് മണിപ്പൂരിന്റെ ആഭ്യന്തര സ്വയംഭരണാവകാശം നിലനിർത്തുമെന്ന് ഉറപ്പുനൽകിക്കൊണ്ട് ഇന്ത്യൻ സർക്കാരുമായി ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള കരാറിൽ ഒപ്പുവെച്ചു. പിന്നീട്, പൊതുജനാഭിപ്രായത്തിന്റെ സമ്മർദ്ദത്തിൽ, 1948 ജൂണിൽ മഹാരാജാവ് മണിപ്പൂരിൽ തിരഞ്ഞെടുപ്പ് നടത്തുകയും സംസ്ഥാനം ഒരു ഭരണഘടനാപരമായ രാജവാഴ്ചയായി മാറുകയും ചെയ്തു. അങ്ങനെ സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ അടിസ്ഥാനമാക്കി ഒരു തിരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് മണിപ്പൂർ.
സംസ്ഥാനങ്ങളുടെ പുനഃസംഘടന
നാട്ടുരാജ്യങ്ങളുടെ 'പ്രവേശനത്തിനുള്ള ഉപാധി' ഒപ്പിട്ടതിനെത്തുടർന്ന്, ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആഭ്യന്തര അതിർത്തികൾ വരയ്ക്കുക എന്നതായി വെല്ലുവിളി. ഇതിൽ ഭരണപരമായ വിഭജനങ്ങൾ മാത്രമല്ല, ഭാഷാപരവും സാംസ്കാരികവുമായ വിഭജനങ്ങളും ഉൾപ്പെട്ടിരുന്നു. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കുന്നത് ശിഥിലീകരണത്തിനു ഇടയാക്കുമെന്ന് ആദ്യം കരുതിയിരുന്നു. അത് രാജ്യം അഭിമുഖീകരിക്കുന്ന മറ്റ് സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് നമ്മുടെ നേതാക്കൾക്ക് തോന്നി. ഇതോടെയാണ് വിഷയം മാറ്റിവെയ്ക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.
advertisement
എന്നിരുന്നാലും, ഇന്നത്തെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം, കർണാടക എന്നിവയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുന്ന പഴയ മദ്രാസ് പ്രവിശ്യയിലെ തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങളിൽ പ്രതിഷേധം ആരംഭിച്ചു. പ്രത്യേക ആന്ധ്ര ആവശ്യപ്പെടുന്ന വിശാലാന്ധ്ര പ്രസ്ഥാനം, തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങൾ മദ്രാസ് പ്രവിശ്യയിൽ നിന്ന് വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ, 1952 ഡിസംബറിൽ പ്രത്യേക ആന്ധ്രാ സംസ്ഥാനം രൂപീകരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണയിക്കുന്ന വിഷയം പരിശോധിക്കാൻ കേന്ദ്ര സർക്കാർ പിന്നീട് 1953-ൽ ഒരു സംസ്ഥാന പുനഃസംഘടന കമ്മീഷൻ രൂപീകരിച്ചു. സംസ്ഥാനത്തിന്റെ അതിർത്തികൾ വിവിധ ഭാഷകളുടെ അതിരുകൾ പ്രതിഫലിപ്പിക്കണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 1956-ൽ സംസ്ഥാന പുനഃസംഘടന നിയമം പാസാക്കി. ഇത് 14 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. ഭാഷാപരമായ പുനഃസംഘടനയിലൂടെ സംസ്ഥാന അതിർത്തികൾ വരയ്ക്കുന്നതിന് ചില ഏകീകൃത നിർദ്ദേശങ്ങൾ നൽകിയിരുന്നു. പലരും നേരത്തെ ഭയപ്പെട്ടിരുന്നതുപോലെ രാജ്യത്തിന്റെ ശിഥിലീകരണത്തിലേക്ക് അത് നയിച്ചില്ല. മറിച്ച്, നാനാത്വത്തെ അംഗീകരിച്ചുകൊണ്ട് ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 15, 2022 4:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Independent India | 565 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേരാൻ പ്രേരിപ്പിച്ചതെന്ത്?