മൂന്നു മണിക്കൂറും 13 റൗണ്ടും 20 മേശകളും 74 ഉദ്യോഗസ്ഥരും; പുതുപ്പളളിയിൽ വോട്ടെണ്ണുന്നത് എങ്ങനെ?

Last Updated:

Buthupally By Election : വെള്ളിയാഴ്ച്ച രാവിലെ 8 മണിക്കാണ് പുതുപ്പള്ളിയിൽ വോട്ടെണ്ണൽ ആരംഭിക്കുക

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വെള്ളിയാഴ്ച്ച രാവിലെ 8 മണിക്കാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുക. മൂന്നു മണിക്കൂറും 13 റൗണ്ടും 20 മേശകളും 74 ഉദ്യോഗസ്ഥരും, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ എങ്ങനെയെന്ന് നോക്കാം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലേക്ക് സെപ്റ്റംബർ 5 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്‌ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.
ആകെ 72.86 ശതമാനം പോളിങ്. അസന്നിഹിത വോട്ടർമാരുടെ പോളിങും ഇ.റ്റി.പി.ബി.എസ്. പോളിങും 72.86 എന്ന ശതമാനക്കണക്കിൽ ഉൾപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച വോട്ടെടുപ്പു ദിനത്തിൽ മാത്രം നടന്ന പോളിങ് കണക്കാണത്. മണ്ഡലത്തിലെ അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പളളി, മീനടം,വാകത്താനം എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 182 ബൂത്തുകളിലായിരുന്നു വോട്ട്.
advertisement
യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്ക്ക് സി തോമസും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ലിജിന്‍ ലാലുമാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.

പഞ്ചായത്ത് തിരിച്ചുള്ള ഔദ്യോഗിക പോളിംഗ് ശതമാനം

1. മീനടം 76.52 %
2. കൂരോപ്പട 74.16%
3. പുതുപ്പള്ളി 73.38%
4. മണർകാട് 73.20 %
5. പാമ്പാടി 73.15 %
6. വാകത്താനം 71.40%
7. അകലക്കുന്നം 71.88%
8. അയര്‍ക്കുന്നം 71.39 %
advertisement

2021 ൽ പ്രമുഖ സ്ഥാനാർത്ഥികൾ നേടിയ വോട്ട്

ഉമ്മൻ‌ചാണ്ടി-63,372, ജെയ്‌ക് സി തോമസ്- 54,328, എൻ ഹരി- 11,694
ഇത്തവണ ആകെ 7 സ്ഥാനാർത്ഥികളാണ് ഉള്ളത്. വെള്ളിയാഴ്ച രാവിലെ 8 മുതൽ കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ വോട്ടെണ്ണൽ ആരംഭിക്കും. പതിനൊന്ന് മണിയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. അയർക്കുന്നം പഞ്ചായത്തിൽ തുടങ്ങുന്ന വോട്ടെണ്ണൽ വാകത്താനം പഞ്ചായത്തിൽ അവസാനിക്കും. 14 മേശകളിൽ 13 റൗണ്ട്. ആകെ 20 മേശകൾ, 74 കൗണ്ടിംഗ് ഉദ്യോഗസ്ഥർ
advertisement
വോട്ടിംഗ് യന്ത്രം 14 മേശകളിൽ, തപാൽ വോട്ടുകൾ 5 മേശകളിൽ, ഒരു മേശയിൽ ഇലക്‌ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ്
ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സർവർ, ഒരു കൗണ്ടിങ് സൂപ്പർ വൈസർ, രണ്ടു കൗണ്ടിങ്ങ് സ്റ്റാഫ്, രണ്ട് മൈക്രോ ഒബ്സർവർമാർ, അങ്ങനെ 14 ടേബിളുകളിലായി 44 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.
80 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കിയതിലൂടെ 2491 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വോട്ടുകൾ അഞ്ചു മേശകളിലായാണ് എണ്ണുക. സർവീസ് വോട്ടർമാർക്കുള്ള ഇലക്‌ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം ( ഇ.ടി.പി.ബി.എസ്. ബാലറ്റുകൾ 138 എണ്ണമാണ് വിതരണം ചെയ്തിട്ടുള്ളത്. ഇവ മറ്റൊരു മേശയിലും എണ്ണും.
advertisement
ഈ ആറുമേശയിലും ഒരു മൈക്രോ ഒബ്സർവർ, ഒരു ഡെസിഗ്നേറ്റഡ് അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ടു കൗണ്ടിങ് അസിസ്റ്റന്റുമാർ,  nഅങ്ങനെ ആറു ടേബിളുകളിലായി 30 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. അങ്ങനെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.
വോട്ടെടുപ്പ് ദിനത്തിനു മുമ്പ് പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ (80 വയസിനുമുകളിലുള്ളവർ, ഭിന്നശേഷിക്കാർ) വോട്ടു രേഖപ്പെടുത്തി. ഇ.റ്റി.പി.ബി.എസ്. വഴി 138 സർവീസ് വോട്ടർമാർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കിയിരുന്നു. ഇ.റ്റി.പി.ബി.എസ് വോട്ട് എണ്ണം വോട്ടെണ്ണൽ ദിനത്തിലേ അറിയൂ.
advertisement
റൗണ്ട് 1: 1-14 അയർക്കുന്നം (14 മേശ)
റൗണ്ട് 2: 15-28 അയർക്കുന്നം (14 മേശ)
റൗണ്ട് 3: 29-42 അകലക്കുന്നം (14 മേശ)
റൗണ്ട് 4: 43-47 അകലക്കുന്നം (5 മേശ), 48- 56 കൂരോപ്പട (9 മേശ)
റൗണ്ട് 5: 57-68 കൂരോപ്പട (12 മേശ), 69-70 മണർകാട് (2 മേശ)
റൗണ്ട് 6: 71-84 മണർകാട് (14 മേശ)
റൗണ്ട് 7: 85-88 മണർകാട് (4മേശ), 89-98 പാമ്പാടി (10 മേശ)
advertisement
റൗണ്ട് 8: 99-112 പാമ്പാടി (14 മേശ)
റൗണ്ട് 9: 113-115 പാമ്പാടി (3 മേശ), 116-126 പുതുപ്പളളി (11 മേശ)
റൗണ്ട് 10: 127- 140 പുതുപ്പളളി (14 മേശ)
റൗണ്ട് 11: 141- പുതുപ്പളളി ( 1 മേശ), 142-154 മീനടം (13 മേശ)
റൗണ്ട് 12: 155- 168 വാകത്താനം (14)
റൗണ്ട് 13: 169-182 വാകത്താനം (14)
കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
മൂന്നു മണിക്കൂറും 13 റൗണ്ടും 20 മേശകളും 74 ഉദ്യോഗസ്ഥരും; പുതുപ്പളളിയിൽ വോട്ടെണ്ണുന്നത് എങ്ങനെ?
Next Article
advertisement
'കെ സി വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ?' ബെംഗളൂരു ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടലിനെതിരെ ബിജെപി
'കെ സി വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ?' ബെംഗളൂരു ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടലിനെതിരെ ബിജെപി
  • കർണാടകയിലെ ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുന്നതായി ബിജെപി വിമർശിച്ചു.

  • കെ.സി. വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ എന്ന് ആർ അശോക ചോദിച്ചു, ഫെഡറലിസം അപമാനിക്കപ്പെടുന്നു.

  • ഭൂമി ഒഴിപ്പിക്കൽ നടപടികൾ കൂടുതൽ ജാഗ്രതയോടെയും അനുകമ്പയോടെയും വേണമെന്ന് കോൺഗ്രസ് നേതൃത്വം.

View All
advertisement