• HOME
 • »
 • NEWS
 • »
 • explained
 • »
 • Queen Elizabeth II | എലിസബത്ത് രാജ്ഞിയും സ്വാതന്ത്ര്യാനന്തര ഇന്ത്യയും; ആ ക്ഷമാപണം ഇപ്പോഴും ബാക്കി

Queen Elizabeth II | എലിസബത്ത് രാജ്ഞിയും സ്വാതന്ത്ര്യാനന്തര ഇന്ത്യയും; ആ ക്ഷമാപണം ഇപ്പോഴും ബാക്കി

ഇന്ത്യയുമായി എല്ലാകാലത്തും അടുത്ത ബന്ധം കാത്തു സൂക്ഷിക്കാൻ രാജ്ഞി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യൻ ജനതയുടെ ആദിത്യമര്യാദകൾ ആസ്വദിച്ചെങ്കിലും ആ ബന്ധത്തിൽ ചില ഇരുണ്ട ഭാഗങ്ങൾ കൂടി ഉണ്ടായിരുന്നു.

 • Last Updated :
 • Share this:

  വിശാലമായ ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടി അഞ്ച് വർഷങ്ങൾക്ക് ശേഷം, 1952ലാണ് എലിസബത്ത് രാജ്ഞിയുടെ ഭരണം ആരംഭിക്കുന്നത്. ഇന്ത്യയുമായി എല്ലാകാലത്തും അടുത്ത ബന്ധം കാത്തു സൂക്ഷിക്കാൻ രാജ്ഞി ശ്രമിച്ചിട്ടുണ്ട്. ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യൻ ജനതയുടെ ആദിത്യമര്യാദകൾ ആസ്വദിച്ചെങ്കിലും ആ ബന്ധത്തിൽ ചില ഇരുണ്ട ഭാഗങ്ങൾ കൂടി ഉണ്ടായിരുന്നു. തന്റെ പ്രസംഗത്തിൽ എലിസബത്ത് രാജ്ഞി അത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


  ഇന്ത്യൻ സർക്കാർ രാജ്പഥിനെ 'കർത്തവ്യ പാത' എന്ന് പുനർ നാമകരണം ചെയ്ത അതേ ദിവസത്തിൽ തന്നെയാണ് എലിസബത്ത് രാജ്ഞി മരിച്ചതും. 1911ൽ എലിസബത്തിന്റെ മുത്തച്ഛൻ ജോർജ്ജ് അഞ്ചാമന്റെ ഭരണത്തിൻ കീഴിലാണ് കൊളോണിയൽ ഇന്ത്യയിലെ ഭരണ കേന്ദ്രം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേയ്ക്ക് മാറ്റിയത്. റെയ്‌സിന ഹിൽ മുതൽ ഇന്ത്യ ഗേറ്റ് വരെ ഉള്ള ഒരു രാജകീയ ആചാരവും അന്ന് നിലനിന്നിരുന്നു. 1961ൽ എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തതും ഇതേ സ്ഥലത്ത് വെച്ച് തന്നെയാണ്.


  എലിസബത്ത് രാജ്ഞി മൂന്ന് തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 1961ൽ രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും ബോബംബെ, മദ്രാസ്, കൽക്കട്ട എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഒപ്പം ആഗ്രയിലെ താജ്മഹൽ സന്ദർശിക്കുകയും ന്യൂഡൽഹിയിലെ രാജ്ഘട്ടിൽ മഹാത്മാഗാന്ധിയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു. 1953ൽ അധികാരത്തിലെത്തിയതിന് ശേഷമുള്ള രാജ്ഞിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്.


  അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ ക്ഷണം സ്വീകരിച്ച് റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായിട്ടാണ് ഇവർ എത്തിയത്. ഡൽഹിയിലെ രാംലീല മൈതാനിയിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അന്ന് രാജ്ഞി സംസാരിച്ചു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ഫിലിപ്പ് രാജകുമാരനും അന്ന് വേദിയിൽ ഉണ്ടായിരുന്നു. രാജകീയ ദമ്പതികളെ അന്നത്തെ ഡൽഹി മേയർ ഷാം നാഥ് മാലയണിയിച്ച് ആദരിച്ചു. അവിടെ കൂടിയിരുന്ന ആയിരക്കണക്കിന് ആളുകൾ ഇരു രാജ്യങ്ങളുടെയും പതാക വീശിക്കൊണ്ട് ഇവരെ അഭിവാദ്യം ചെയ്തു. കുത്തബ് മിനാറിന്റെ ഒരു രൂപമാണ് രാജ്ഞിയ്ക്ക് അന്ന് സമ്മാനമായി നൽകിയത്.


  1961 ജനുവരി 27ന് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പങ്കെടുത്ത ചടങ്ങിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ കെട്ടിടങ്ങളും അന്ന് രാജ്ഞി ഔപചാരികമായി തുറന്നു. 1956ലാണ് എയിംസ് സ്ഥാപിതമായത്. ഈ സംഭവത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഫലകം ഇപ്പോഴും ജെൽ നെഹ്‌റു ഓഡിറ്റോറിയം കെട്ടിടത്തിലെ ഒരു തൂണിൽ ഇപ്പോഴുമുണ്ട്. 2016ലെ വജ്രജൂബിലി ആഘോഷ വേളയിൽ രാജ്ഞിയുടെ സന്ദർശനത്തിന്റെ ചില അപൂർവ്വ ചിത്രങ്ങൾ കാംബസിലെ എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു.


  കോമൺവെൽത്ത് ഗവൺമെന്റ് തലവന്മാരുടെ സമ്മേളനത്തിന്റെ സമയത്ത് 1983ലാണ് പിന്നീട് രാജ്ഞി ഇന്ത്യ സന്ദർശിച്ചത്. അന്ന് അവർ മദർ തെരേസയ്ക്ക് ഒരു ഓണററി ഓർഡർ ഓഫ് മെറിറ്റ് സമ്മാനിച്ചിരുന്നു.


  1997ൽ ഇന്ത്യയുടെ 50-ാം സ്വാതന്ത്ര ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് എലിസബത്ത് രാജ്ഞി അവസാനമായി ഇന്ത്യ സന്ദർശിച്ചത്. കൊളോണിയൽ ചരിത്രത്തിലെ ചില സങ്കടകരമായ സംഭവങ്ങളെക്കുറിച്ച് അന്ന് അവർ പരാമർശിക്കുകയുണ്ടായി.


  also read : എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങ് 19 ന്; ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും

  ജാലിയൻ വാലാബാഗിൽ ഖേദിക്കുന്നു, പക്ഷേ, ക്ഷമാപണമില്ല


  ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നിട്ടുള്ള ഏറ്റവും രക്തരൂക്ഷിതമായ ജാലിയൻ വാലാബാഗ് സംഭവത്തിൽ ഒന്നിലധികം ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നിരായുധരായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്ത സംഭവമായിരുന്നു 1919ൽ അമൃത്സറിൽ വെച്ച് നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ഖേദപ്രകടനം അല്ലാതെ ബ്രിട്ടനിലെ ഒരു സർക്കാർ പ്രതിനിധി പോലും സംഭവത്തിൽ മാപ്പ് പറഞ്ഞിട്ടില്ല.


  ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിയ സംഭവമെന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച ഇതിനെക്കുറിച്ച് 1997ലെ തന്റെ ഇന്ത്യാ സന്ദർശന വേളയിൽ രാജ്ഞി പരാമർശിച്ചിരുന്നു. ''നമ്മുടെ ഭൂതകാലത്തിൽ വളരെ സങ്കടകരമായ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. അതൊരു രഹസ്യമല്ല. ജാലിയൻ വാലാബാഗ് ഒരു ഉദാഹരണമാണ്'' എന്നായിരുന്നു രാജ്ഞിയുടെ വാക്കുകൾ.


  1919 ഏപ്രിൽ 13ന് ജനറൽ ഡയറിന്റെ ഉത്തരവ് അനുസരിച്ച് വൈശാഖി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ആളുകളെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ മാപ്പ് പറയണമെന്ന വ്യാപകമായ ആവശ്യം ഉയർന്നു വന്ന പശ്ചാത്തലത്തിൽ ജാലിയൻ വാലാബാഗ് സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കാൻ രാജ്ഞിയും ഭർത്താവും എത്തിയിരുന്നു. പിന്നീട് ഇവർ അമൃത്സറിലെ കൂട്ടക്കൊല നടന്ന സ്ഥലവും സന്ദർശിച്ചു.


  see also : എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തുക്കൾക്ക് ഇനി അവകാശി ആര്?

  സംഭവത്തിൽ രാജ്ഞി മാപ്പ് പറയുമെന്ന് പലരും കരുതിയിരുന്നെങ്കിലും അത് സംഭവിച്ചില്ല. പകരം, കൂട്ടക്കൊലയിലെ മരണ സംഖ്യയെ ചോദ്യംചെയ്ത്‌കൊണ്ട് ഫിലിപ്പ് രാജകുമാർ നടത്തിയ ഒരു പരാമർശം നിരവധി പേരെ അസ്വസ്ഥരാക്കി.


  എന്നാൽ രാജ്ഞിയുടെ സന്ദർശനം തന്നെ വളരെ പ്രാധാന്യമുള്ളതാണെന്ന് ജാലിയൻ വാലാബാഗ് മെമ്മോറിയലിന്റെ ടെസ്റ്റി സെക്രട്ടറിയായ സുകുമാർ മുഖർജി പറഞ്ഞു. ''രാജ്ഞി ഇവിടെ എത്തി രക്തസാക്ഷികൾക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. ഒരു രാജ്യത്തിന്റെ രാജ്ഞി അങ്ങനെ ചെയ്യുന്നത് ചെറിയ കാര്യമല്ല. നേരിട്ടുള് ക്ഷമാപണത്തേക്കാൾ വലുതാണിത്'' , മുഖർജി പറഞ്ഞു.


  എന്നാൽ ജാലിയൻ വാലാബാഗിൽ കൊല്ലപ്പെട്ട ലാലാ ഹരിറാം ബേഹലിന്റെ കൊച്ചുമകൻ മഹേഷ് ബേഹലിനെ സംബന്ധിച്ച് ഇത് തൃപ്തിപ്പെടുത്തുന്ന സംഗതി ആയിരുന്നില്ല. ''ക്ഷമാപണം നടത്താതെയുള്ള രാജ്ഞിയുടെ ജാലിയൻ വാലാബാഗ് സന്ദർശനം തീർത്തും അർത്ഥശൂന്യമാണ്. രക്തസാക്ഷികളുടെ സ്ഥലം സന്ദർശിക്കുമ്പോൾ അവർ നേരിട്ട് ക്ഷമാപണം നടത്തേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല'' മഹേഷ് ബേഹൽ പറഞ്ഞു.


  കൊഹിനൂർ രത്നം


  എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ കൊഹിനൂർ രത്‌നം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരണം എന്ന ആവശ്യവും വീണ്ടും
  ഉയരുന്നുണ്ട്. എലിസബത്തിന്റെ മകൻ ചാൾസ് രാജകുമാരൻ അധികാരത്തിലെത്തുന്നതോടെ 105 കാരറ്റുള്ള കൊഹിനൂർ വജ്രം രാജപത്‌നിയായ കമിലയിലേയ്ക്ക് വന്ന് ചേരും.


  പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണേന്ത്യയിൽ കണ്ടെത്തിയ വജ്രമാണ് കൊഹിനൂർ. 'പ്രകാശത്തിന്റെ പർവ്വതം' എന്നാണ് ഇത് അറിയപ്പെടുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ ഇത് ബ്രിട്ടീഷുകാരുടെ കൈകളിലായി. ഇതിന്റെ ചരിത്രപരമായ ഉടമസ്ഥാവകാശം ഇപ്പോഴും തർക്കവിഷയമാണ്. ഇന്ത്യ ഉൾപ്പെടെ കുറഞ്ഞത് നാല് രാജ്യങ്ങളെങ്കിലും ഇതിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നുണ്ട്.


  ലാഹോറിലെ മഹാരാജാവ് അന്നത്തെ ഇംഗ്ലണ്ടിലെ രാജ്ഞിയ്ക്ക് അടിയറവ് വെച്ചതാണ് കൊഹിനൂർ രത്‌നം എന്നും അല്ലാതെ കൈമാറ്റം ചെയ്തതല്ലെന്നുമാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. 200 മില്യൺ ഡോളറിലധികം വിലമതിയ്ക്കുന്ന ഈ വജ്രം ബ്രിട്ടീഷ് ഭരണാധികാരികൾ മോഷ്ടിക്കുകയോ ബലമായി പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല എന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ നിലപാട്. പഞ്ചാബിലെ മുൻ ഭരണാധികാരികൾ ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് ഇത് നൽകിയതാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.


  1809ൽ പഞ്ചാബിലെ സിഖ് രാജാവ് രജ്ഞിത് സിംങിന്റെ കൈവശം എത്തുന്നതിന് മുൻപ് കൊഹിനൂർ രത്നം വിവിധ രാജവംശങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് ശശി തരൂർ തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. കൊഹിനൂർ വിഷയവുമായി എന്തെങ്കിലും ചർച്ചകൾ നടന്നാൽ തന്നെ അത് തികച്ചും നയപരമായി മാത്രമേ കൈകാര്യ ചെയ്യാനാകൂ.

  Published by:Amal Surendran
  First published: