കുട്ടികളും ജനങ്ങളുമായി അടുത്തിടപഴകി പുടിന്‍; റഷ്യന്‍ പ്രസിഡന്റിന്റെ പുതിയ മാറ്റത്തിന് പിന്നിൽ
- Published by:user_57
- news18-malayalam
Last Updated:
രാജ്യത്തെ പ്രൊഡക്ഷന്‍ സൗകര്യങ്ങള്‍ പരിശോധിക്കല്‍, തൊഴിലാളി സംഘടനകളെ നേരിട്ട് കാണുക, സൈനിക പരിപാടികളിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍
റഷ്യയുടെ വാഗ്നര്‍ സേനയും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലോടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പെരുമാറ്റത്തിൽ ശ്രദ്ധേയമായ മാറ്റങ്ങള്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.
ഏകാന്തത ഇഷ്ടപ്പെടുകയും രഹസ്യ സന്ദര്‍ശനങ്ങള്‍ നടത്തുകയും നീളൻ മേശകളുടെ എതിര്‍വശത്ത് ഇരുന്ന് ലോക നേതാക്കളുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ജനങ്ങളുമായി സംവദിക്കുകയും കുട്ടികളുമായി അടുത്ത് ഇടപഴകുകയും ചെയ്യുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്. അദ്ദേഹം അടുത്തിടെ ക്രോണ്‍സ്റ്റാഡില്‍ ഒരു പെണ്‍കുട്ടിയെ തന്നോടൊപ്പം ചേര്‍ത്തുനിര്‍ത്തുകയും ചെറിയ കുട്ടികളോടൊപ്പം ഒരു നാവിക പരേഡില്‍ പങ്കെടുത്തതും വാര്‍ത്തയായിരുന്നു.
പുടിന്റെ പെരുമാറ്റത്തിലെ മാറ്റം
റഷ്യയുടെ എതിരാളിയായ യുക്രൈയ്ന്‍ പ്രസിഡന്റ് വ്ളാഡിമർ സെലെന്‍സ്‌കി പൊതുയിടങ്ങളിലും തിരക്കേറിയ ചടങ്ങുകളിലും പതിവായി സന്ദര്‍ശനം നടത്തുന്നുണ്ട്, ഇതിന് പിന്നാലെയാണ് പുടിന്‍ ജനക്കൂട്ടത്തിനിടയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
advertisement
ക്രോണ്‍സ്റ്റാഡിലെ തെരുവുകളില്‍ പുടിന്‍, ഒരു ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയും, അംഗരക്ഷകരുമായി ആളുകള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. അദ്ദേഹം കുട്ടികളെ അഭിവാദ്യം ചെയ്യുകയും ജനക്കൂട്ടത്തിനിടയില്‍ നിരവധി ആളുകളെ ആലിംഗനം ചെയ്യുകയും ചെയ്തു.
ഇതിനിടെ ക്വാറന്റൈനെക്കുറിച്ചുള്ള ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ജനങ്ങളാണ് ക്വാറന്റൈനേക്കാള്‍ പ്രധാനം’ എന്ന് പുടിന്‍ മറുപടി നല്‍കി. ഇതിന് പുറമെ, പുടിന്‍ ഒരു നവദമ്പതികള്‍ക്കൊപ്പം ഒരു ചിത്രത്തിന് പോസ് ചെയ്യുകയും ചെയ്തു, വധുവിന്റെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ് പുടിന്‍ ഫോട്ടോ എടുത്തത്.
advertisement
During a visit to Kronstadt, Putin had a peculiar encounter. Among the people who wanted to take a picture with the president was a bride pic.twitter.com/KrOL2Y4roE
— RT (@RT_com) July 23, 2023
ഇതിന് പുറമെ, രാജ്യത്തെ പ്രൊഡക്ഷന്‍ സൗകര്യങ്ങള്‍ പരിശോധിക്കല്‍, തൊഴിലാളി സംഘടനകളെ നേരിട്ട് കാണുക, സൈനിക പരിപാടികളിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
advertisement
കൊവിഡ് -19 മഹാമാരിയെ തുടര്‍ന്ന്, പുടിന്‍ പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ആരുമായി അധികം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുമില്ല. കൊവിഡ് സമയത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്റെ റഷ്യ സന്ദര്‍ശനത്തിനിടെ, റഷ്യയിലെ കൊവിഡ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇരു നേതാക്കളും ഒരു നീളൻ മേശയുടെ അപ്പുറവും ഇപ്പറവും ഇരുന്ന് ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രത്തലവന്മാരുമായി പുടിന്‍ ഇത്തരത്തില്‍ ഇരുന്ന് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
advertisement
വാഗ്നർ സേനയും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് പുടിന്‍ തന്റെ പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കലാപത്തിന് ശേഷം, പുടിന്‍ റഷ്യന്‍ നഗരമായ ഡെര്‍ബെന്റില്‍ എത്തുകയും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു. പുടിന്‍ ജനങ്ങളുമായി അടുത്ത് ഇടപഴകാന്‍ തീരുമാനിച്ചതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
2024 മാര്‍ച്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് പുടിന്‍. പ്രസിഡന്‌റ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ അഞ്ചാമത്തെ തിരഞ്ഞെടുപ്പാണിത്. പുടിന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് പൊതുപ്രവര്‍ത്തനം ശക്തമാക്കിയേക്കുമെന്ന് യൂറോപ്യന്‍ പോളിസി അനാലിസിസ് സെന്റര്‍ ഡെമോക്രാറ്റിക് റെസിലന്‍സ് ഡയറക്ടര്‍ സാം ഗ്രീനി പറഞ്ഞു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 14, 2023 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
കുട്ടികളും ജനങ്ങളുമായി അടുത്തിടപഴകി പുടിന്‍; റഷ്യന്‍ പ്രസിഡന്റിന്റെ പുതിയ മാറ്റത്തിന് പിന്നിൽ