Sunita Williams| സുനിത വില്യംസിന് എന്ത് ശമ്പളമുണ്ട്? അവര്‍ എവിടെയാണ് പോയത്? ഇന്ത്യക്കാർ ഗൂഗിളില്‍ തിരഞ്ഞത് ഇതൊക്കെ

Last Updated:

സുനിതാ വില്യംസിന്റെ ബഹിരാകാശനിലയത്തില്‍ നിന്നുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

സുനിത വില്യംസ്
സുനിത വില്യംസ്
ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് ഇവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ 9 പേടകം ഫ്ളോറിഡ തീരത്തിനുസമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്. 17 മണിക്കൂറോളം യാത്ര ചെയ്താണ് സംഘം ഭൂമിയില്‍ മടങ്ങിയെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. കേവലം എട്ട് ദിവസം മാത്രം നീളുന്ന ദൗത്യത്തിനായാണ് സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശനിലയത്തിലെത്തിയത്. എന്നാല്‍, സാങ്കേതിക തകരാറിനെ തുടര്‍ന്ന് മടക്കയാത്ര 9 മാസത്തോളം നീണ്ടുപോകുകയായിരുന്നു.
ലോകം മുഴുവന്‍ സുനിതയുടെയും സംഘത്തിന്റെയും വരവിനായി കാത്തിരിക്കുകയായിരുന്നു. സുനിതയ്ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാമൂഹികമാധ്യമമായ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. ''140 കോടി ജനങ്ങള്‍ നിങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു. സമീപകാലത്തെ സംഭവവികാസങ്ങള്‍ നിങ്ങളുടെ പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും പ്രകടമാക്കിയിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ അഭിമാനത്തോടെയാണ് സുനിത വില്യംസിന്റെ നേട്ടങ്ങളെ നോക്കിക്കാണുന്നത്. അവരുടെ പിതാവ് ദീപക് പാണ്ഡ്യയുടെ നാടായ ഗുജറാത്തിലെ ഝൂലാസന്‍ ഗ്രാമം അവര്‍ സുരക്ഷിതമായി തിരികെ എത്തുന്നതിന് പ്രാര്‍ത്ഥനകളും വഴിപാടുകളും നേര്‍ന്ന് കാത്തിരിക്കുകയായിരുന്നു.
advertisement
സുനിതാ വില്യംസിന്റെ ബഹിരാകാശനിലയത്തില്‍ നിന്നുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സുനിതാ വില്യംസിന്റെ ശമ്പളം എത്ര?
സാലറി എത്രയാ? ഇന്ത്യക്കാര്‍ ഒരിക്കലും ഒഴിവാക്കാനിടയില്ലാത്ത ചോദ്യമാണിത്. ഇന്ത്യയില്‍ വേരുകളുള്ള അമേരിക്കന്‍ ബഹിരാകാശ യാത്രികയുടെ ശമ്പളം എത്രയാണെന്നതു സംബന്ധിച്ചും ആകാംക്ഷയുണ്ടാകുന്നത് സ്വാഭാവികം. സുനിതാ വില്യംസിന്റെ ഒരു വര്‍ഷത്തെ ശമ്പളം ഇന്ത്യന്‍ രൂപയില്‍ എത്ര എന്നതാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട കാര്യങ്ങളിലൊന്ന് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
യുഎസ് ജനറല്‍ പേ ഷെഡ്യൂളിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ ജിഎസ്-15 റാങ്കിംഗിലാണ് വില്യംസ് ഉള്‍പ്പെട്ടിരിക്കുന്നത്. അതായത് അവരുടെ അടിസ്ഥാന ശമ്പളം ഇന്ത്യന്‍ രൂപയില്‍ ഒരു കോടി മുതല്‍ 1.4 കോടി വരെയാകാമെന്ന് സിഎന്‍ബിസിടിവി18 റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ 80 ലക്ഷം രൂപ ഓവര്‍സ്‌റ്റേ ഇന്‍സെന്റീവുമായും ലഭിക്കും. ബുച്ച് വില്‍മോറിനും ഇതേ തുക തന്നെയാണ് ശമ്പളമായി ലഭിക്കുക.
advertisement
സുനിത വില്യംസ് എവിടെയാണ് പോയത്?
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയിലെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട മറ്റൊരു ചോദ്യം ഇതാണ്. ഉത്തരം ബഹിരാകാശമെന്നതാണ്. ഒമ്പത് മാസത്തോളം വില്യംസ് ബഹിരാകാശനിലയത്തില്‍ കഴിഞ്ഞു. സമുദ്രനിരപ്പില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലാണ് അവര്‍ കഴിഞ്ഞത്.
സുനിത വില്യംസ് മടങ്ങി വന്ന വീഡിയോ
സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങി വരവ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. മനോഹരമായ നീലാകാശത്തിനും നീലക്കടലിനുമിടയില്‍ പാരച്യൂട്ടിലാണ് പേടകം സമുദ്രത്തില്‍ ഇറങ്ങിയത്. ഈ ദൃശ്യങ്ങള്‍ നാസ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Sunita Williams| സുനിത വില്യംസിന് എന്ത് ശമ്പളമുണ്ട്? അവര്‍ എവിടെയാണ് പോയത്? ഇന്ത്യക്കാർ ഗൂഗിളില്‍ തിരഞ്ഞത് ഇതൊക്കെ
Next Article
advertisement
Horoscope November 14 | പോസിറ്റീവ് ചിന്ത തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും; ക്ഷമ ബന്ധങ്ങളിൽ‌‌ ഗുണം ചെയ്യും: ഇന്നത്തെ രാശിഫലം അറിയാം
Horoscope November 14 | പോസിറ്റീവ് ചിന്ത തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും; ക്ഷമ ബന്ധങ്ങളിൽ‌‌ ഗുണം ചെയ്യും: ഇന്നത്തെ
  • പോസിറ്റീവ് ചിന്തകൾ തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും, ക്ഷമ ബന്ധങ്ങളിൽ ഗുണം ചെയ്യും.

  • ഇടവം, ചിങ്ങം, കുംഭം രാശിക്കാർക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും.

  • കർക്കിടകം, കന്നി, ധനു രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും.

View All
advertisement