Singer KK |പ്രണയിനിയെ വിവാഹം ചെയ്യാൻ സെയിൽസ് ജോലി; സെയിൽസ്മാൻ ജോലി ഉപേക്ഷിച്ച് സംഗീതത്തിലേക്ക്; കെ.കെയെക്കുറിച്ച് ചിലത്

Last Updated:
മലയാളിയായ ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് (Krishnakumar Kunnath) എന്ന കെ.കെ (KK) യുടെ മരണവാർത്ത നടുക്കത്തോടെയാണ് സം​ഗീത പ്രേമികൾ കേട്ടത്. കൊൽക്കത്തയിലെ (Kolkata) സം​ഗീത പരിപാടിക്ക് ശേഷമായിരുന്നു കെകെയുടെ അന്ത്യം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച് ഓഡിറ്റോറിയത്തിൽ ഇന്നലെ രാത്രിയിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് കെകെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാല കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് കെകെയുടെ മരണം. 53 വയസായിരുന്നു.
കെകെയുടെ സൗമ്യമായ ശബ്‌ദത്തിന് ആരാധകർ ഏറെയുണ്ടായിരുന്നു. 90-കളിൽ നിരവധി സീരിയലുകളിലൂടേയും പരസ്യങ്ങളിലൂടെയും കെകെയുടെ ശബ്ദത്തിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ടായിരുന്നു. അദ്ദേഹത്തക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ.
1. 1994-ൽ പാട്ടുകാരനാകുക എന്ന ലക്ഷ്യത്തോടെ മുംബൈയിലേക്ക് പോകുന്നതിന് മുൻപ് ഹോട്ടൽ മേഖലയിലായിരുന്നു കെകെ ജോലി ചെയ്തിരുന്നത്. തന്റെ സ്വപ്നങ്ങൾ പിന്തുടരുന്നതിന് പിന്തുണച്ച ഭാര്യ ജ്യോതിയെ പലപ്പോഴും അദ്ദേഹം പ്രശംസിച്ചിരുന്നു.
advertisement
2. തന്റെ പ്രണയിനിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സെയിൽസ് ജോലിയും കെക ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും അദ്ദേഹത്തിന് സംതൃപ്തി നൽകിയിരുന്നില്ല. ഭാര്യയുടെയും അച്ഛന്റെയും പിന്തുണയാൽ ജോലി ഉപേക്ഷിച്ച് സംഗീതത്തിനായി പിന്നീട് ജീവിതം സമർപ്പിച്ചു.
3. ഡൽഹിയിൽ പാടിക്കൊണ്ടിരിക്കെ ഹരിഹരൻ തന്നെ കണ്ടെന്നും മുംബൈയിലേക്ക് വരാൻ അദ്ദേഹം തന്നെ പ്രോത്സാഹിപ്പിച്ചെന്നും കെകെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
advertisement
4. കിഷോർ കുമാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ​ഗായകനായിരുന്നു കെകെ.
5. ശാസ്ത്രീയ സം​ഗീതത്തിൽ കെകെ പരിശീലനം സിദ്ധിച്ചിരുന്നില്ല. അദ്ദേഹം ഒരു സംഗീത വിദ്യാലയത്തിൽ പോയെങ്കിലും സം​ഗീത പഠനം തുടർന്നില്ല. താൻ പാട്ട് കേട്ട് പഠിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കിഷോർ കുമാർ സംഗീതം പഠിച്ചിട്ടില്ലെന്ന് പിന്നീട് അറിഞ്ഞു. സംഗീത ക്ലാസിൽ പോകാതിരിക്കാൻ കണ്ടുപിടിച്ച മറ്റൊരു കാരണമായി അത് താൻ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
6. കെകെയുടെ ആദ്യത്തെ ആൽബമായ 'പൽ' ബോളിവുഡിൽ വലിയ ശ്രദ്ധ നേടി. അതിനു മുൻപ് വിവിധ പരസ്യങ്ങൾക്കായി 3500-ലധികം ജിംഗിളുകൾ അദ്ദേഹം പാടിയിരുന്നു.
advertisement
7. മാച്ചിസ് എന്ന ചിത്രത്തിലെ 'ചോഡ് ആയേ ഹം വോ ഗലിയാൻ' പാടി കെകെ ബോളിവുഡ് സിനിമാ ​ഗാന രം​ഗത്ത് അരങ്ങേറ്റം കുറിച്ചു. ഹരിഹരൻ, സുരേഷ് വാഡ്കർ, വിനോദ് സെഹ്ഗാൾ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സഹഗായകർ. വിശാൽ ഭരദ്വാജാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ആ ​ഗാനം വലിയ ഹിറ്റായി മാറി.
8. കേവലം ഹിന്ദി ഗാനങ്ങളിൽ ഒതുങ്ങിയിരുന്നില്ല കെ.കെയുടെ സം​ഗീതം. തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, ബംഗാളി, മലയാളം, ഗുജറാത്തി, ആസാമീസ് എന്നീ ഭാഷകളിലും അദ്ദേഹം പാടി.
advertisement
9. പ്രശസ്ത ​ഗായകനായിരുന്നിട്ടും റിയാലിറ്റി ഷോകളിൽ ഒരേയൊരു തവണയല്ലാതെ വിധികർത്താവായി അദ്ദേഹത്തെ കണ്ടിട്ടില്ല. ടെലിവിഷൻ റിയാലിറ്റി ഷോ 'ഫെയിം ഗുരുകുല'ത്തിലെ (Fame Gurukul) ജൂറി അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.
10. കെകെയുടെ സംഗീതത്തിന് ആരാധകർ നിരവധി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ എപ്പോഴും സൂപ്പർഹിറ്റ് ആണെങ്കിലും, കെകെയ്ക്ക് ഒരുപാട് അവാർഡുകളൊന്നും ലഭിച്ചിരുന്നില്ല. തന്റെ സംഗീത ജീവിതത്തിൽ മൂന്നോ നാലോ അവാർഡുകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Singer KK |പ്രണയിനിയെ വിവാഹം ചെയ്യാൻ സെയിൽസ് ജോലി; സെയിൽസ്മാൻ ജോലി ഉപേക്ഷിച്ച് സംഗീതത്തിലേക്ക്; കെ.കെയെക്കുറിച്ച് ചിലത്
Next Article
advertisement
Horoscope Nov 25 | സംയമനം പാലിക്കുന്നത് ബന്ധങ്ങള്‍ നിലനിര്‍ത്തും; വൈകാരിക അസ്ഥിരതയുണ്ടാകും: ഇന്നത്തെ രാശിഫലം
Horoscope Nov 25 | സംയമനം പാലിക്കുന്നത് ബന്ധങ്ങള്‍ നിലനിര്‍ത്തും; വൈകാരിക അസ്ഥിരതയുണ്ടാകും: ഇന്നത്തെ രാശിഫലം
  • വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞ ഒരു ദിവസം എല്ലാ രാശിക്കാര്‍ക്കും

  • വൃശ്ചിക രാശിക്കാര്‍ക്ക് സ്ഥിരതയും ബന്ധത്തിലും വര്‍ദ്ധനവ് അനുഭവപ്പെടും

  • കന്നി രാശിക്കാര്‍ക്ക് വ്യക്തിപരമായ ബന്ധങ്ങളില്‍ തിളക്കം ലഭിക്കും

View All
advertisement