• HOME
  • »
  • NEWS
  • »
  • film
  • »
  • "തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്, അതിനുള്ള അവകാശവും അവർക്കുണ്ട് '; പരാതി ഉന്നയിച്ച സംവിധായകന് ജൂഡിന്‍റെ മറുപടി

"തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്, അതിനുള്ള അവകാശവും അവർക്കുണ്ട് '; പരാതി ഉന്നയിച്ച സംവിധായകന് ജൂഡിന്‍റെ മറുപടി

'ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം'.

  • Share this:

    കേരളത്തെ നടുക്കിയ 2018ലെ മഹാപ്രളയത്തെ ആധാരമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കുന്ന ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ (2018 Every One is A Hero) വന്‍ വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ സിനിമയ്ക്കുവേണ്ടി തന്‍റേതുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പ്രദര്‍ശന സമയങ്ങള്‍ തിയറ്ററുകാര്‍ തോന്നിയതുപോലെ മാറ്റുന്നുവെന്ന് സംവിധായകന്‍ അനീഷ് ഉപാസന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ചെറിയ ബഡ്ജറ്റിൽ നിർമിച്ച തന്റെ ചിത്രത്തിന് പ്രദർശന സമയം നഷ്‌ടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ അനീഷ് ഉപാസന ജൂഡ് ആന്തണി, ആന്റോ ജോസഫ്, വേണു കുന്നപ്പള്ളി എന്നിവർക്ക് തുറന്ന കത്തുമായി ഫേസ്ബുക്കിലെത്തുന്നു.

    എന്നാല്‍ ഈ കത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് 2018 സംവിധായകന്‍ ജൂഡ് ആന്‍റണി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജൂഡ് മറുപടി നല്‍കിയത്. എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് . അതിനുള്ള അവകാശവും അവർക്കുണ്ട് . ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം എന്നാണ് ജൂഡ് മറുപടിയില്‍ പറയുന്നത്.

    Also read-Janaki Jaane | ജാനകി ജാനെയുടെ ഷോ ടൈം മാറ്റുന്നു; ജൂഡ് ആന്റണിക്കും നിർമ്മാതാക്കൾക്കും തുറന്ന കത്തുമായി സംവിധായകൻ അനീഷ് ഉപാസന

    ജൂഡിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

    എല്ലാ സിനിമകളും തീയേറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു . അനുരാഗവും , ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ് . എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് . അതിനുള്ള അവകാശവും അവർക്കുണ്ട് . ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം.

    Published by:Sarika KP
    First published: