Saroj Khan | ബോളിവുഡ് നൃത്ത സംവിധായക സരോജ് ഖാൻ അന്തരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങിയ നായികമാരുടെ മനോഹര നൃത്തരംഗങ്ങളിൽ പലതും ഒരുക്കിയത് സരോജ് ഖാനാണ്.
ബോളിവുഡിലെ വിഖ്യാത നൃത്ത സംവിധായക സരോജ് ഖാൻ (71) വയസ്സ് അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ഗുരു നാനാക് ആശുപത്രിയിൽ ഇന്നലെ അർധരാത്രിയായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ 17 നാണ് സരോജ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
1948 ൽ ജനിച്ച സരോജ് ഖാൻ മൂന്നാം വയസ്സിൽ ബാലതാരമായിട്ടാണ് സിനിമാ ലോകത്ത് എത്തുന്നത്. പിന്നീട് നൃത്ത സംവിധാനത്തിലേക്ക് തിരിഞ്ഞു. നാല് പതിറ്റാണ്ടോളം ഈ മേഖലയിൽ സജീവമായിരുന്നു സരോജ് ഖാൻ.
മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയ സരോജ് ഖാൻ രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടൊരുക്കിയിട്ടുണ്ട്.
TRENDING:Churuli | ആഴങ്ങളിലേക്കിറങ്ങി അലകളെ തഴുകി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'; ലൊക്കേഷൻ കാഴ്ചകൾ 272 [PHOTO]ഉത്തർപ്രദേശിൽ റെയ്ഡിനിടെ വെടിവെയ്പ്പ്; എസ്പി അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു
advertisement
[NEWS]ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി? [NEWS]
ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങിയ നായികമാരുടെ മനോഹര നൃത്തരംഗങ്ങളിൽ പലതും ഒരുക്കിയത് സരോജ് ഖാനാണ്. മിസ്റ്റർ ഇന്ത്യ (1987), നാഗിന(1986), തേസാബ്(1988), തനേദാർ(1990), എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ചുവടൊരുക്കിയത് സരോജ് ഖാനാണ്.

advertisement
ബി സോഹൻലാലാണ് സരോജ് ഖാന്റെ ഭർത്താവ്. ഹമീദ് ഖാൻ, ഹിന ഖാൻ, സുകന്യ ഖാൻ എന്നിവർ മക്കളാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 03, 2020 8:39 AM IST