ബൈക്ക് ഇടിച്ച് നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യയ്ക്കും പരിക്ക്
- Published by:Sarika N
- news18-malayalam
Last Updated:
ഇരുവരും റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു
ന്യൂഡൽഹി: നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഗുവാഹത്തിയിൽ വച്ചായിരുന്നു അപകടം. രാത്രി ഭക്ഷണത്തിന് ശേഷം ഇരുവരും റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. വീഴ്ചയിൽ ഇരുവർക്കും നിസ്സാര പരിക്കുകളുണ്ട്. തങ്ങൾ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശിഷ് വിദ്യാർഥി തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. രൂപാലി നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്ക് സാരമായ പരിക്കുകളില്ലെന്നും ഭാര്യയ്ക്ക് ചെറിയ പരിക്കുകൾ മാത്രമാണുള്ളതെന്നും വ്യക്തമാക്കിയ നടൻ, തങ്ങളെ സഹായിച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞു. 2023-ലായിരുന്നു ആശിഷ് വിദ്യാർഥിയും രൂപാലി ബറുവയും വിവാഹിതരായത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 04, 2026 12:22 PM IST










