ചെറുപ്പത്തില്‍ തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് നടന്. അഭിനയത്തിനൊപ്പം നര്ത്തകന് എന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹത്തിന് കീഴില്‍ നിരവധി കുട്ടികളാണ് നൃത്തം അഭ്യസിക്കുന്നത്. നായകനായും സഹനടനായും ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച വിനീത് അഖില്‍ സത്യന് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വീണ്ടും ശ്രദ്ധേയനായത്.
മലയാളത്തില്‍ ട്രോളന്മാര് ജനകീയമാക്കിയ ചില സിനിമകളും കഥാപാത്രങ്ങളും ഉള്ളതുപോലെ നടന് വിനീതിനെ ട്രോളന്മാര്ക്കിടയില് താരമാക്കിയ സിനിമയായിരുന്നു 2017ല്‍ പുറത്തിറങ്ങിയ കാംബോജി. ചിത്രത്തില്‍ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അനുരാഗ സിങ്കം എന്നൊരു വിളിപ്പേരും ചിത്രത്തിലൂടെ തനിക്ക് വീണെന്ന് വിനീത് റെഡ് എഫ് എമ്മിന് നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തനിക്കെതിരെ വരുന്ന ഇത്തരം ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. കാംബോജി സിനിമയുടെ പോസ്റ്ററില്‍ ക്യാപ്ഷനായി നല്കിയ വാചകത്തില്‍ നിന്നാണ് ട്രോളന്മാര് വിനീതിന് അനുരാഗ സിങ്കം എന്ന പേര് നല്‍കിയത്.
“കാംബോജി ട്രോളുകള്‍ എനിക്ക് ആരൊക്കെയോ അയച്ചുതന്നിട്ടുണ്ട്. പക്ഷേ ഞാനതൊക്കെ ആസ്വദിക്കുകയാണ്. എഫ്ബിയില്‍ ഇന്നും വരും മെസേജുകള്‍. ചേട്ടാ, കാംബോജി 2 എപ്പോള്‍? കട്ട വെയ്റ്റിംഗ് എന്നൊക്കെ പറഞ്ഞ്.. ഞാന്‍ അവയോട് പ്രതികരിക്കാറില്ല. എനിക്കൊരു പേരു കൂടി കിട്ടി അനുരാഗ സിങ്കം. എന്റെ ചില വീഡിയോകള്‍ നോക്കിയാല്‍ അതിനു താഴെ കമന്റുകളുമായിട്ട് ഈ അനുരാഗ സിങ്കം ഗ്യാങ് വരും. ആഹാ, നമ്മുടെ അനുരാഗ സിങ്കം. തജ്ജം തഗജം തരിതിടതോം. പക്ഷേ എനിക്കത് രസമായിട്ടാണ് തോന്നിയിട്ടുള്ളത്. പോസിറ്റീവ് ആണ് അത്. എന്തിനാണ് ഇത് എന്നൊന്നും തോന്നിയിട്ടില്ല. അത് ഫണ്‍ ആണ്”- വിനീത് പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam actor, Troll, Vineeth actor/dancer