'Diya Krishna വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു';മകൾ ദിയ അമ്മയായ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു
മകൾ ദിയ കൃഷ്ണ അമ്മയായ സന്തോഷം പങ്കുവച്ച് നടൻ കൃഷ്ണ കുമാർ. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് കൃഷ്ണകുമാർ മകൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം പങ്കുവച്ചത്.
'നമസ്കാരം സഹോദരങ്ങളെ. വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി' എന്നാണ് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസയറിയിച്ച് കമന്റിട്ടത്.
2024 സെപ്റ്റംബറില്‍ ആയിരുന്നു യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്‍റെയും വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അശ്വിനുമായുള്ള ദിയയുടെ വിവാഹം. താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ദിയ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്.
advertisement
'ഓസി ടോക്കീസ്' എന്നാണ് ദിയയുടെ യുട്യൂബ് ചാനലിന്‍റെ പേര്. 1.26 മില്യണ്‍ സബ്സ്ക്രൈബേഴ്സും ചാനലിനുണ്ട്. ഗർഭിണിയായതിനു ശേഷമുള്ള എല്ലാ വിശേഷങ്ങളും ദിയ തന്റെ ചാനലിലൂടെ പങ്കുവയ്ക്കുമായിരുന്നു.കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത് വരെയുള്ള കാര്യങ്ങള്‍ ദിയ പങ്കുവച്ചിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 05, 2025 10:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'Diya Krishna വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു';മകൾ ദിയ അമ്മയായ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാർ