രജനീകാന്ത് ചിത്രം ജയിലര്‍ ഫെബ്രുവരി 21ന് ജപ്പാനില്‍ റിലീസ് ചെയ്യും
- Published by:Sarika N
- news18-malayalam
Last Updated:
ഫെബ്രുവരി 21ന് ജപ്പാനിലെ വിവിധ തിയേറ്ററുകളില്‍ ചിത്രം പ്രദർശനത്തിനെത്തും
ചെന്നൈ: 2023ല്‍ വന്‍ഹിറ്റായി മാറിയ രജനീകാന്ത് ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ജയിലര്‍ ജപ്പാനിലും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഫെബ്രുവരി 21ന് ജയിലര്‍ ജപ്പാനില്‍ റിലീസ് ചെയ്യും.
ജപ്പാനിലെ വിവിധ തിയേറ്ററുകളില്‍ ചിത്രം പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ബ്ലോക്ക് ബസ്റ്റർ പട്ടികയില്‍ ഇടം നേടിയ ചിത്രം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഗോളതലത്തില്‍ 650 കോടി കളക്ഷനാണ് നേടിയത്. റിലീസ് ചെയ്ത ആദ്യദിനം തന്നെ ചിത്രം 33 കോടിരൂപ കളക്ഷന്‍ നേടിയെന്ന് ജയിലറിന്റെ ഓവര്‍സീസ് ഡിസ്ട്രിബ്യൂട്ടറായ അയ്ങ്കാരന്‍ ഇന്റര്‍നാഷണല്‍ അറിയിച്ചു.
വന്‍ താരനിരയാണ് ജയിലറില്‍ അണിനിരന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍, കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാര്‍, ബോളിവുഡ് താരം ജാക്കി ഷ്രോഫ്, തെലുങ്ക് താരം സുനില്‍, രമ്യ കൃഷ്ണന്‍, വിനായകന്‍, മിര്‍ന മേനോന്‍, തമന്ന, വസന്ത് രവി, നാഗ ബാബു, യോഗി ബാബു, ജാഫര്‍ സാദിഖ്, കിഷോര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. അനിരുദ്ധ് രവിചന്ദറാണ് ജയിലറിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
advertisement
ജയിലറിന്റെ അത്യുജ്ജല വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് രജനീകാന്തിന് ബിഎംഡബ്ല്യൂ എക്‌സ് സെവന്‍ കാര്‍ സമ്മാനിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ സംവിധായകനായ നെല്‍സണ്‍ ദിലീപ് കുമാറിനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനും പോര്‍ഷെ കാറും സണ്‍ പിക്‌ചേഴ്‌സ് സമ്മാനമായി നല്‍കി.
അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. നെല്‍സണ്‍ തന്നെയാണ് ജയിലര്‍ 2 സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക.
പൊങ്കലിനോട് അനുബന്ധിച്ച് സണ്‍ ടിവിയുടെ യുട്യൂബ് ചാനലില്‍ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തിറക്കിയിരുന്നു. അനിരുദ്ധും നെല്‍സണും തമ്മില്‍ ഒരു സ്പായില്‍ നടത്തുന്ന ചര്‍ച്ചയോടെയാണ് ടീസര്‍ വീഡിയോ ആരംഭിക്കുന്നത്. പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ അവിടേക്ക് ഒരു കൂട്ടം ആളുകള്‍ കടന്നുവരുന്നു. സ്ഫോടനങ്ങളും വെടിവെപ്പും നടക്കുന്നു. ആളുകള്‍ ഓടിമറഞ്ഞതിന് പിന്നാലെ സീനിലേക്ക് ഒരു നിഴല്‍ രൂപം കടന്നുവരുന്നു. അത് മറ്റാരുമല്ല. സാക്ഷാല്‍ രജനീകാന്ത്. ഇതാണ് ആരാധകര്‍ ഏറ്റെടുത്ത ജയിലര്‍ 2ന്റെ ടീസര്‍.
advertisement
ജയിലറിന്റെ ആദ്യഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തിലും ആവേശം ഒട്ടും കുറയില്ലെന്ന സൂചന നല്‍കികൊണ്ടാണ് അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
February 19, 2025 12:51 PM IST