Sikandar: എമ്പുരാനുമായി മുട്ടാൻ സൽമാന്റെ 'സിക്കന്ദർ' റെഡി; അപ്ഡേറ്റ് പുറത്ത്

Last Updated:

ചിത്രം മാർച്ച് 30 ഞായറാഴ്ച ആഗോള റിലീസായി തീയേറ്ററുകളിലെത്തും

News18
News18
സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ റിലീസിനെ സംബന്ധിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിക്കന്ദറിന്റെ മൂന്ന് മിനിറ്റ് 38 സെക്കൻഡുള്ള ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും. ചിത്രം മാർച്ച് 30 ഞായറാഴ്ച ആഗോള റിലീസായി തീയേറ്ററുകളിലെത്തും. അതേസമയം സിനിമയുടെ ഓവർസീസ് പ്രീമിയറുകൾ മാർച്ച് 29 ന് നടക്കും. ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികയായി എത്തുന്നത്.
advertisement
സൽമാൻ ഖാന്റെ പ്രതിഫലം ഉൾപ്പടെ 180 കോടി മുതൽ മുടക്കിലാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ ലഭിക്കുക. സിനിമയുടെ സാറ്റലൈറ്റ് അവകാശം സീയ്ക്കാണ്. 50 കോടി രൂപയ്ക്കാണ് സീ സിക്കന്ദറിന്റെ ടിവി റൈറ്റ്സ് നേടിയിരിക്കുന്നത്. സീ മ്യൂസിക് കമ്പനി 30 കോടിക്കാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sikandar: എമ്പുരാനുമായി മുട്ടാൻ സൽമാന്റെ 'സിക്കന്ദർ' റെഡി; അപ്ഡേറ്റ് പുറത്ത്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement