സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുത്തുമായി നടി അർച്ചന കവി
Last Updated:
ലാൽജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് അർച്ചന കവി. വിവാഹശേഷം സിനിമകളിൽ സജീവമല്ലെങ്കിലും ബ്ലോഗിലൂടെയും വ്ളോഗിലൂടെയും നടി നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. നടിയുടെ ബ്ലോഗിലെ പുതിയ വിഷയമാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നത്. സ്വയംഭോഗത്തെ കുറിച്ചാണ് അർച്ചന കവി ഇത്തവണ എഴുതിയത്. വിവാഹശേഷം ഭർത്താവിന്റെ അടുത്ത സുഹൃത്തുക്കളുമായി നടത്തിയ ചർച്ചകളും വാദങ്ങളുമാണ് അർച്ചന കുറിച്ചത്.
ഈ സംഭവം തന്റെ കാഴ്ചപ്പാടിലാണ് എഴുതുന്നതെന്ന ആമുഖത്തോടെയാണ് അര്‍ച്ചനയുടെ ബ്ലോഗ് ആരംഭിക്കുന്നത്. ഏത് സംഭവത്തിനും മൂന്ന് കാഴ്ചപ്പാടുകളാണ് ഉണ്ടാകുക. ഒന്നാമത് എന്റേതും രണ്ടാമത് നിന്റേതും മൂന്നാമത് യാഥാര്‍ത്ഥ്യവും. മൂന്നു ഭാഗങ്ങളാണ് അര്‍ച്ചനയുടെ പുതിയ ബ്ലോഗിനുള്ളത്. ഇതിൽ രണ്ടും മൂന്നും ഭാഗങ്ങളാണ് സ്വയംഭോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം നടന്ന കാര്യമാണെന്ന് പറഞ്ഞാണ് അര്‍ച്ചന തുടങ്ങുന്നത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി നല്ല സൗഹൃദത്തിലാണ്. അവര്‍ ഇപ്പോള്‍ തന്റെ കൂടി സുഹൃത്തുക്കളാണ്. ആദ്യനാളുകളില്‍ നന്നായി പാചകം ചെയ്യുമായിരുന്നു. അത് മാത്രമായിരുന്നു അവരുടെ സംഭാഷണങ്ങളില്‍ തനിക്ക് ഇടപെടാനുള്ള ഏക മാർഗവും. ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള മാർഗം അവന്റെ ആമാശയത്തിലൂടെയാണെന്ന അമ്മയുടെ ഉപദേശവും പിന്തുടര്‍ന്നായിരുന്നു തന്റെ നീക്കം. സാധാരണ ഞങ്ങള്‍ തമ്മില്‍ അധികം സംസാരിക്കാറില്ല. യുട്യൂബില്‍ വീഡിയോ കണ്ടിരിക്കും. ഒരു ദിവസം അവര്‍ സംസാരിക്കാന്‍ തുടങ്ങി. എങ്ങനെ ആണെന്നറിയില്ല, സംസാരം ചെന്നെത്തിയത് സ്വയംഭോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. അവിടെയുണ്ടായിരുന്ന ആകെയുള്ള പെണ്‍തരി എന്ന നിലയ്ക്കും പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ആളെന്ന നിലയ്ക്കും തനിക്ക് കൂള്‍ ആയി ഇരിക്കേണ്ടി വന്നു.
advertisement
സ്വയംഭോഗം സ്ത്രീയുടെ ലോകത്തില്‍ ഇന്നും വിലക്കപ്പെട്ട കനിയാണ്. ഇതിനെക്കുറിച്ച് ആണും പെണ്ണും ഇത്ര തുറന്നു സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടേയില്ല. അതുകൊണ്ട് തന്നെ ആ സന്ദര്‍ഭത്തിൽ ഏതുരീതിയിൽ പ്രതികരിക്കണം എന്ന് തനിക്കറിയില്ലായിരുന്നു. കൂട്ടത്തില്‍ ഓരോരുത്തരും അവരുടെ സ്വയംഭോഗ അനുഭവം വിവരിക്കാന്‍ തുടങ്ങി. കാട്ടില്‍ വെച്ച്, ട്രെയിനിലെ മുകള്‍ ബെര്‍ത്തില്‍ വെച്ച്, വിമാനത്തില്‍ വെച്ച്...അങ്ങനെ ഓരോ ഇടങ്ങളില്‍ വിചിത്രമായ സ്ഥലങ്ങളില്‍ വെച്ച് സ്വയംഭോഗം ചെയ്ത അനുഭവങ്ങള്‍ സുഹൃത്തുക്കള്‍ ലാഘവത്തോടെ പറയുന്നു.
advertisement
ഇത് കേട്ട തനിക്ക് അസ്വസ്ഥതയല്ല, അത്ഭുതമാണ് തോന്നിയത്. എത്ര കൂളായിട്ടാണ് പുരുഷന്മാര്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഒടുവില്‍ തന്റെ ഊഴമെത്തി, എല്ലാ കണ്ണുകളും തന്റെ മേല്‍ പതിഞ്ഞ ആ നിമിഷം വളരെ വിചിത്രമായ അനുഭവത്തിലൂടെയാണ് താൻ കടന്നുപോയത്. എന്നാല്‍ ഭാഗ്യത്തിന് ആ ചോദ്യം തന്റെ പക്കൽ നിന്നും നൈസായി ഒഴിവായി. അത് തനിക്കേറെ ആശ്വാസം നല്‍കിയെന്നും അര്‍ച്ചന പറയുന്നു.
advertisement
അന്ന് വൈകിട്ട് അവരിൽ ഒരു സുഹൃത്ത് തന്റെ അടുത്ത് വന്ന് ചോദിച്ചു. നിങ്ങള്‍ക്ക് ഒരാണ്‍കുട്ടി ഉണ്ടായാല്‍ അവന്‍ സ്വയംഭോഗം ചെയ്യുന്നത് നിങ്ങള്‍ക്കറിയാമെന്ന് അവനെ ഒരിക്കലും അറിയിക്കരുത് എന്ന്. ഒരു കുഞ്ഞിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലാത്ത സമയത്തായിരുന്നു അയാളുടെ ഉപദേശം. താന്‍ അവനോട് എല്ലാകാര്യങ്ങളും ചോദിക്കും. എല്ലാ കാര്യങ്ങളും പറയും. എല്ലാം തുറന്ന് പറയാനുള്ള അന്തരീക്ഷം ഒരുക്കികൊടുക്കും. എന്നാണ് താൻ കൊടുത്ത മറുപടി.
advertisement
അയാള്‍ ആ അഭിപ്രായത്തോട് യോജിക്കാൻ കൂട്ടാക്കിയില്ല. ഇതിന് ബദൽ വിശദീകരണമായി അയാൾ പറഞ്ഞത് ഇതാണ്. അവന്‍ ജീവിതകാലം മുഴുവന്‍ ചെയ്യാന്‍ പോകുന്ന കാര്യമാണ്. അപ്പോൾ അക്കാര്യം അവനുമായി സംസാരിച്ചാല്‍ സ്വയംഭോഗത്തെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവന് നിന്റെ മുഖം ഓർമ വരും. അത് സംഭവിക്കരുതെന്ന് നീ ആഗ്രഹിക്കുന്നുണ്ടാകും. ശരിയല്ലേ? അയാള്‍ മറു ചോദ്യം ചോദിച്ചു.
അന്ന് താന്‍ പുരുഷനെക്കുറിച്ച് നമുക്കറിയാത്ത, ഒരിക്കലും അറിയാന്‍ സാധ്യതയില്ലാത്ത കുറേ കാര്യങ്ങള്‍ അറിഞ്ഞ ദിവസമായിരുന്നു. എല്ലാം തുറന്നു പറയാവുന്ന ഒരു സുഹൃത്ത് ഉണ്ടായതില്‍ അതിയായി സന്തോഷിച്ചു. ആ രാത്രി തനിക്ക് പിറക്കാനിരിക്കുന്ന ആണ്‍കുഞ്ഞിനെ ഓര്‍ത്ത് വ്യാകുലപ്പെട്ടാണ് ഉറങ്ങിയത്- അര്‍ച്ചന കുറിച്ചു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 05, 2019 1:07 PM IST







