ജയിലർ 2-ൽ രജനികാന്തിന്റെ ഭാര്യയായി അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം; നടിയുടെ വെളിപ്പെടുത്തൽ
- Published by:Sarika N
- news18-malayalam
Last Updated:
തമിഴിൽ അഭിനയിക്കാനുള്ള ആർട്ടിസ്റ്റ് കാർഡിനായി 12,500 രൂപ ചോദിച്ചെന്നും മറ്റ് താരങ്ങൾ സഹായിച്ചതുകൊണ്ട് മാത്രം താൻ രക്ഷപ്പെട്ടെന്നും നടി പറഞ്ഞു
മലയാളത്തിൽ വീണ്ടും കാസ്റ്റിംഗ് കാൾ തട്ടിപ്പ്. തനിക്ക് വന്ന വ്യാജ കാസ്റ്റിംഗ് കോളിനെ പറ്റി വെളിപ്പെടുത്തിയിരിക്കുയാണ് നടി ഷൈനി സാറ. ആറു സുന്ദരികളുടെ കഥ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തിയ നടിയാണ് ഷൈനി സാറ. താൻ തട്ടിപ്പിന് ഇരയായ വിവരം സുഹൃത്തും നടിയുമായ മാല പാർവതിയുടെ ഫേസ്ബുക്ക് പേജ് വഴി പങ്കുവച്ച വീഡിയോയിലൂടെയാണ് ഷൈനി പുറത്തുവിട്ടത്. രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2 എന്ന ചിത്രത്തിൽ നടന്റെ ഭാര്യാ വേഷത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്താണ് വ്യാജ കാസ്റ്റിംഗ് കാൾ വന്നതെന്ന് ഷൈനി പറയുന്നു. തമിഴിൽ അഭിനയിക്കാനുള്ള ആർട്ടിസ്റ്റ് കാർഡിനായി 12,500 രൂപ ചോദിച്ചെന്നും മറ്റ് താരങ്ങൾ സഹായിച്ചതുകൊണ്ട് മാത്രം താൻ രക്ഷപ്പെട്ടെന്നും ഷൈനി ന്യൂസ് 18 നോട് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് സുരേഷ് കുമാർ കാസ്റ്റിങ് എന്ന പേരിൽ തട്ടിപ്പ് സംഘം ഷൈനിയെ ബന്ധപ്പെടുന്നത്. ജയിലർ 2-ൽ രജനികാന്തിന്റെ ഭാര്യയായി അഭിനയിക്കാൻ അവസരമുണ്ടെന്നായരുന്നു നടിക്ക് ലഭിച്ച വാഗ്‌ദാനം. ഇതിനായി ഓൺലൈനിൽ ഓഡിഷനും നടത്തിയിരുന്നു. തുടർന്ന് തമിഴിൽ അഭിനയിക്കാനുള്ള ആർട്ടിസ്റ്റ് കാർഡ് ഉണ്ടോ എന്ന് തട്ടിപ്പ് സംഘം ഷൈനിയോട് തിരക്കി. ഇല്ലെന്ന് മറുപടി ലഭിച്ചപ്പോൾ 12,500 രൂപ തന്നാൽ ആർട്ടിസ്റ്റ് കാർഡ് നൽകാമെന്ന് വാഗ്‌ദാനം നൽകിയെന്ന് നടി പറയുന്നു. സുഹൃത്ത് മാല പാർവതിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിക്കണം ആവശ്യപ്പെട്ടതെന്നും കൂടുതൽ പേർ തട്ടിപ്പിന് ഇരയയിട്ടുണ്ടാകമെന്നും ഷൈനി പറയുന്നു. അവസരം നൽകാൻ പണം ആവശ്യപെട്ടാൽ അത് തട്ടിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും ഷൈനി കൂട്ടിച്ചേർത്തു.
advertisement
മാല പാർവതിയുടെ പ്രൊഫൈലിൽ നിന്നും ഷെെനി സാറയുടെ വീഡിയോയിൽ പറയുന്നതിങ്ങനെ, " സുരേഷ് കുമാർ കാസ്റ്റിംഗ്സ് എന്ന ഏജൻസിയാണ് ജയിലറിലേക്ക് ഒരു വേഷമുണ്ടെന്ന് പറഞ്ഞ് എന്നെ ബന്ധപ്പെടുന്നത്. തുടർന്ന് ഞാൻ തെരഞ്ഞെടുക്കപ്പെട്ടെന്ന് പറയുകയും ഒരു വീഡിയോ കാൾ വഴി ഇന്റർവ്യൂ നടത്തുകയും ചെയ്തു. വളരെ മാന്യമായി ആയിരുന്നു അവർ പെരുമാറിയത്. എന്നെ തെരഞ്ഞെടുത്തു എന്ന് പറഞ്ഞുകൊണ്ട് ഒരു ഇ മെയിലും അവർ അയച്ചു. എന്നാൽ അതിന് ശേഷം അവർ എന്നോട് ആർട്ടിസ്റ്റ് കാർഡ് ഉണ്ടോയെന്ന് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ആർട്ടിസ്റ്റ് കാർഡ് എടുക്കണമെന്നും അതിനായി 12500 രൂപ അടയ്ക്കണം എന്നും പറഞ്ഞു. എന്നാൽ രണ്ട് ദിവസത്തെ സാവകാശം വേണമെന്ന് പറഞ്ഞപ്പോൾ പകുതി പൈസ ഇപ്പോൾ അയക്കാൻ അവർ പറഞ്ഞു. അതിൽ സംശയം തോന്നിയ ഞാൻ ലിജോമോളിനെയും മാല പർവതിയെയും വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. പിന്നീട് മാല പാർവതി എന്നെ വിളിച്ച് ഇത് തട്ടിപ്പ് ആണെന്നും അങ്ങനെ ഒരു ആർട്ടിസ്റ്റ് കാർഡ് ഇല്ല എന്നും പറഞ്ഞു. കാസ്റ്റിംഗ് കോളിന്റെ എല്ലാ സ്ക്രീൻ ഷോട്ടുകളും എന്റെ കൈയ്യിൽ ഉണ്ടായിരുന്നു. അത് ഞാൻ പുള്ളിക്കാരിക്ക് അയച്ചുകൊടുത്തു. മാല പാർവതി ഉടൻ തമിഴിൽ വർക്ക് ചെയ്യുന്ന തേനപ്പൻ എന്ന ആളെ വിളിച്ചപ്പോൾ ഇത്തരം ഒരു കാസ്റ്റിംഗ് നടന്നിട്ടില്ലെന്ന് അവർ പറഞ്ഞു'.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
March 11, 2025 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ജയിലർ 2-ൽ രജനികാന്തിന്റെ ഭാര്യയായി അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം; നടിയുടെ വെളിപ്പെടുത്തൽ