Garudan review | സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം 'ഗരുഡൻ' റിവ്യൂ പറയാൻ ഐ.ഐ. സുന്ദരി; വീഡിയോ പുറത്ത്

Last Updated:

റിവ്യൂ ബോംബിങ് അരങ്ങു വാഴുന്നതിനിടെ സുരേഷ് ഗോപി ചിത്രം 'ഗരുഡൻ' റിവ്യൂ പറയാൻ ഒരു എ.ഐ. സുന്ദരി

ഗരുഡൻ
ഗരുഡൻ
ലോകമെങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence – AI) തരംഗം ആഞ്ഞു വീശുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. ലോകത്തെ ആദ്യ വാർത്താ അവതാരകയായ ഐ.ഐ. സുന്ദരിയെ ഇതിനോടകം ഏവരും കണ്ടുകഴിഞ്ഞു. മലയാളത്തിലുമുണ്ടായി പരീക്ഷണം. ഇപ്പോഴിതാ സുരേഷ് ഗോപി (Suresh Gopi) ചിത്രം ‘ഗരുഡൻ’ (Garudan review) റിവ്യൂ പറയാനും ഒരു എ.ഐ. സുന്ദരി വന്നുചേരുന്നു. ചലച്ചിത്ര പ്രചാരണ മേഖലയിൽ പ്രവർത്തിക്കുന്ന 10Gമീഡിയയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുന്ദരിയെക്കൊണ്ട് സിനിമയുടെ റിവ്യൂ ഇംഗ്ളീഷിൽ പറയിപ്പിക്കുന്നത്.
സുരേഷ് ഗോപി, ബിജു മേനോൻ സിനിമയുടെ തിരക്കഥ മിഥുൻ മാനുവൽ തോമസിന്റേതാണ്.
സമൂഹമാധ്യമങ്ങളിൽ റിവ്യൂ ബോംബിങ് ഒരു വിപത്തായി മാറിയ സാഹചര്യത്തിൽ നിർമാതാക്കൾ കടുത്ത തീരുമാനം കൈകൊണ്ട വേളയിലാണ് ഇത്തരമൊരു പരീക്ഷണം. 10Gയുടെ അമരക്കാരൻ വിപിൻ കുമാറിന്റെ പരീക്ഷണ സ്ക്രിപ്റ്റ് ആണ് ഐ.ഐ. റിവ്യൂവർ ലെയ് വായിക്കുന്നത്. റിലീസിനു മുൻപേ തയാറാക്കിയ ഒരു സ്ക്രിപ്റ്റ് ആണ് ലെയ് പറയുന്നത്. കഴിയുന്നത്ര സ്വാഭാവികതയോടെയാണ് ഐ.ഐ. സുന്ദരി വായിക്കുന്നത്.
advertisement
ചിത്രം നവംബർ മൂന്നിന് തിയേറ്ററുകളിലെത്തും.
Summary: Here’s Artificial Intelligence bot Lei presenting a review of the movie Garudan starring Suresh Gopi and Biju Menon. The novel experiment has come against the wake of rising trend of review bombing in Malayalam cinema. The film scripted by Midhun Manuel Thomas is releasing on November 3 2023. The film marks coming together of Gopi and Menon after a long sabbatical 
മലയാളം വാർത്തകൾ/ വാർത്ത/Film/
Garudan review | സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം 'ഗരുഡൻ' റിവ്യൂ പറയാൻ ഐ.ഐ. സുന്ദരി; വീഡിയോ പുറത്ത്
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement