Singham Again OTT: ബോളിവുഡിലെ വമ്പൻ താരനിര അണിനിരന്ന ബ്രഹ്മാണ്ഡ ചിത്രം; സിങ്കം എഗെയ്ന്‍ ഒടിടിയിലേക്ക്
- Published by:Sarika N
- news18-malayalam
Last Updated:
ദീപാവലി റിലീസായി 300 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം 378 കോടിയാണ് ആകെ ബോക്സ്ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്
ബോളിവുഡിലെ വമ്പൻ താരനിര അണിനിരന്ന ചിത്രമാണ് രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സിങ്കം എഗെയ്ന്‍.അജയ് ദേവ്‍ഗണ്‍, കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ദീപിക പദുകോണ്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജീക്കി ഷ്രോഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ 27-ന് ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കും.
ദീപാവലി റിലീസായി 300 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം 378 കോടിയാണ് ആകെ ബോക്സ്ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.രോഹിത് ഷെട്ടിക്കൊപ്പം യൂനസ് സജാവല്‍, അഭിജീത് ഖുമന്‍, ഷിതിജ് പട്‍വര്‍ധന്‍, സന്ദീപ് സാകേത്, അനുഷ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രോഹിത് ഷെട്ടിക്കൊപ്പം യൂനസ് സജാവല്‍, അഭിജീത് ഖുമന്‍, ഷിതിജ് പട്‍വര്‍ധന്‍, സന്ദീപ് സാകേത്, അനുഷ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് കാന്തും റാസ ഹുസൈന്‍ മെഹ്‍തയുമാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ബണ്ടി നാഗി. ദീപാവലി റിലീസ് ആയിരുന്നു ചിത്രം. അതേസമയം ഒടിടിയില്‍ ചിത്രം എത്തരത്തിലുള്ള പ്രതികരണമാവും നേടുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Dec 27, 2024 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Singham Again OTT: ബോളിവുഡിലെ വമ്പൻ താരനിര അണിനിരന്ന ബ്രഹ്മാണ്ഡ ചിത്രം; സിങ്കം എഗെയ്ന്‍ ഒടിടിയിലേക്ക്










