Vidaamuyarchi: അജിത്തിന്റെ 'വിടാമുയർ‌ച്ചി' വ്യാഴാഴ്ച തിയറ്ററുകളിൽ; കേരളത്തിൽ 300ലധികം സ്ക്രീനുകളിൽ

Last Updated:

Vidaamuyarchi Movie: കേരളത്തിൽ 300ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. രാവിലെ 7 മണിക്കാണ് കേരളത്തിലെ ആദ്യത്തെ ഷോകൾ ആരംഭിക്കുക

News18
News18
അജിത്തിനെ നായകനാക്കി ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം 'വിടാമുയർച്ചി' വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തും. കേരളത്തിൽ 300ലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. രാവിലെ 7 മണിക്കാണ് കേരളത്തിലെ ആദ്യത്തെ ഷോകൾ ആരംഭിക്കുക. തൃഷയാണ് ചിത്രത്തിൽ നായിക. 200 കോടി ബജറ്റിൽ ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിൽ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് 'തല' ആരാധകർ.
ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വിടാമുയർച്ചി. ചിത്രത്തിനായി അജിത് 105 കോടിയോളം രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിൽ രാവിലെ 9 മണി മുതലാണ് ആദ്യ ഷോ ആരംഭിക്കുക. തമിഴ്‌നാട്ടിൽ മാത്രമായി 11 ലക്ഷം ടിക്കറ്റുകൾ വിറ്റു എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ 40 ലക്ഷം രൂപയുടെ പ്രീ-സെയിൽ ബിസിനസാണ് ചിത്രം നേടിയത്.
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ-തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും വിടാമുയർച്ചിക്കുണ്ട്. ഇവരെ കൂടാതെ ബോളിവുഡ് താരം സഞ്ജയ് ദ‌ത്തും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
advertisement
അനിരുദ്ധ് രവിചന്ദ്രൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ ഓം പ്രകാശാണ് ഛായാഗ്രഹണം‌. 'വേതാളം' എന്ന സിനിമക്ക് ശേഷം അജിത്തും അനിരുദ്ധും ഒന്നിക്കുന്ന സിനിമകൂടിയാണ് വിടാമുയര്‍ച്ചി. ആക്ഷൻ അഡ്വഞ്ചർ ഗണത്തിൽപ്പെടുന്ന സിനിമയിൽ‌ സംഘട്ടനം ഒരുക്കുന്നത് സുപ്രീം സുന്ദറാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Vidaamuyarchi: അജിത്തിന്റെ 'വിടാമുയർ‌ച്ചി' വ്യാഴാഴ്ച തിയറ്ററുകളിൽ; കേരളത്തിൽ 300ലധികം സ്ക്രീനുകളിൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement