ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന്മാരുമായുള്ള ഇടനിലക്കാരി മോഡൽ: റിയാലിറ്റി ഷോ താരത്തിനും നോട്ടീസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
സിനിമ നിർമാതാക്കളുടെ സഹായിയായി പ്രവർത്തിക്കുന്ന ഒരു യുവാവിനും എക്സൈസ് നോട്ടീസ് നൽകിയിട്ടുണ്ട്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്‍ലിമ സുൽത്താനയും സിനിമാതാരങ്ങളും തമ്മിലുള്ള ഇടപാടുകളിലെ ഇടനിലക്കാരി മോഡലെന്ന് സൂചന. പാലക്കാട് സ്വദേശിനിയായ ഇടനിലക്കാരിയാണെന്ന നിഗമനത്തിലാണ് എക്സൈസ്. ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ഈ യുവതിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ എക്സൈസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ഏപ്രിൽ 28-ന് ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. നടന്മാരും യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചു. ഈ യുവതിയും തസ്‍ലിമയുമായും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതോടെയാണ് ഇവർ ഇടനിലക്കാരായി പ്രവർത്തിച്ചതെന്ന നിഗമനത്തിലാണ് എക്സൈസ് എത്തിച്ചേർന്നത്.
കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ മോഡലിനു പുറമേ ടിവി ചാനൽ റിയാലിറ്റി ഷോ താരം, സിനിമ നിർമാതാക്കളുടെ സഹായിയായി പ്രവർത്തിക്കുന്ന യുവാവ് എന്നിവർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലിമയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിൽ നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ, തസ്‍ലിമ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോയെന്ന് ചോദിക്കുന്നതും നടൻ വെയിറ്റ് എന്ന് മറുപടി നൽകിയ ചാറ്റും കണ്ടെത്തി. എക്സൈസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ചില തീയതികളിലെ ചാറ്റുകൾ മാത്രം ഡിലീറ്റ് ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് എക്സൈസ് ഓഫീസിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് അയച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
April 25, 2025 8:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന്മാരുമായുള്ള ഇടനിലക്കാരി മോഡൽ: റിയാലിറ്റി ഷോ താരത്തിനും നോട്ടീസ്