ഇന്ത്യൻ സിനിമ കാത്തിരുന്ന കൂട്ടുകെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു

Last Updated:

താൽക്കാലികമായി 'AA23' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം

അല്ലു അർജുൻ ലോകേഷ് കനകരാജ് ചിത്രം
അല്ലു അർജുൻ ലോകേഷ് കനകരാജ് ചിത്രം
ഇന്ത്യൻ സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് അല്ലു അർജുനും (Allu Arjun) ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബി.വി. വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗൺസ്മെൻ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാകുമോ എന്ന് കാത്തിരുന്ന് കാണാം.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നതിനാൽ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് എന്താകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
താൽക്കാലികമായി 'AA23' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. മുമ്പ് കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലാകും അല്ലു അർജുൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് ലഭിക്കുന്ന സൂചനകൾ.
advertisement
നിർമ്മാണം: നവീൻ യെർനേനി, വൈ. രവിശങ്കർ (മൈത്രി മൂവി മേക്കേഴ്സ്) സഹനിർമ്മാണം: ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി, പി.ആർ.ഒ. : ആതിര ദിൽജിത്ത്.
Summary: Allu Arjun and blockbuster director Lokesh Kanagaraj are teaming up for the first time, exciting the Indian film industry. The mega project has been announced jointly by leading film production company Mythri Movie Makers and B.V. Works. The announcement video released along with the official announcement of the film has gone viral on social media
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ത്യൻ സിനിമ കാത്തിരുന്ന കൂട്ടുകെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു
Next Article
advertisement
ശബരിമലയിൽ ജോലിചെയ്ത ദേവസ്വം ജീവനക്കാരുടെ തപാൽ, ബാങ്ക് ഇടപാടുകൾ വിജിലൻസ് പരിശോധിക്കുന്നു
ശബരിമലയിൽ ജോലിചെയ്ത ദേവസ്വം ജീവനക്കാരുടെ തപാൽ, ബാങ്ക് ഇടപാടുകൾ വിജിലൻസ് പരിശോധിക്കുന്നു
  • ശബരിമല ദേവസ്വം ജീവനക്കാരുടെ തപാൽ, ബാങ്ക് ഇടപാടുകൾ വിജിലൻസ് പരിശോധിക്കുന്നു.

  • കൈക്കൂലി, മോഷണമുതലുകൾ കൈമാറ്റം ചെയ്തുവെന്ന സംശയത്തിൽ ജീവനക്കാരെ ചോദ്യം ചെയ്യും.

  • വിദേശകറൻസി, സ്വർണം വായിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് താത്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തു.

View All
advertisement