Atlee | ആറ്റ്ലി ഹൈദരാബാദിൽ; അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ക്ക് തുടക്കം

Last Updated:

എയർപോർട്ടിൽ നിന്നുള്ള ആറ്റ്‍ലിയുടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അല്ലു അർജുന്‍റെ പിറന്നാൾ ദിനത്തിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനം നടന്നത്

ആറ്റ്‍ലി ഹൈദരാബാദിൽ
ആറ്റ്‍ലി ഹൈദരാബാദിൽ
രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും 'ജവാൻ' എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം ആറ്റ്‍ലിയും (Atlee), പുഷ്പ 2ന്‍റെ ഗംഭീര വിജയത്തിനുശേഷം അല്ലു അർജുനും (Allu Arjun) ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ക്ക് തുടക്കം. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ പ്രാരംഭ ജോലികള്‍ക്കായി ആറ്റ്‍ലി ഹൈദരാബാദിൽ എത്തിച്ചേർന്നു. എയർപോർട്ടിൽ നിന്നുള്ള ആറ്റ്‍ലിയുടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അല്ലു അർജുന്‍റെ പിറന്നാൾ ദിനത്തിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനം നടന്നത്.
ഇന്ത്യയിലെ താരമൂല്യമുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ചിത്രത്തിനായി വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്. ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയണ്‍ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ് ഈ പ്രോജക്ടിൽ ഒന്നിക്കുന്നത്. അയൺമാൻ 2, ട്രാൻസ്ഫോർമേഴ്സ് തുടങ്ങിയ സിനിമകളുടെ വിഎഫ്എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നീ വമ്പൻമാരാണ് സിനിമയുടെ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നാണ് വിവരം.
advertisement
ഇതും വായിക്കുക: Kuthiravattam Pappu | കോടികളും ലക്ഷങ്ങളും പ്രതിഫലം വാങ്ങിയവരിൽ നിന്ന് വ്യത്യസ്തനായ കുതിരവട്ടം പപ്പു; അച്ഛനെക്കുറിച്ച് ബിനു പപ്പു
ആറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർ ഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും ആറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം. പി.ആർ.ഒ.- ആതിര ദിൽജിത്ത്.
Summary: Allu Arjun, Atlee movie set into motion as the director reaches Hyderabad airport for pre-production works. The movie was announced during the birthday of the actor. The movie is expected to fall under the sci-fi category. Unconfirmed reports also point to an on-screen super hero avatar of Allu Arjun
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Atlee | ആറ്റ്ലി ഹൈദരാബാദിൽ; അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ക്ക് തുടക്കം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement