ഓർമകളിൽ ഇനി നാദം മാത്രം; വയലിൻ തന്ത്രികളെ തനിച്ചാക്കി ബാലഭാസ്കർ യാത്രയായി

news18india
Updated: October 3, 2018, 11:14 AM IST
ഓർമകളിൽ ഇനി നാദം മാത്രം; വയലിൻ തന്ത്രികളെ തനിച്ചാക്കി ബാലഭാസ്കർ യാത്രയായി
  • News18 India
  • Last Updated: October 3, 2018, 11:14 AM IST IST
  • Share this:
തിരുവനന്തപുരം: വേദികളെ ത്രസിപ്പിച്ച ആൾക്കൂട്ടത്തെ ആനന്ദലയനത്തിൽ ആഴ്ത്തിയ ആ വയലിൻ നാദം ഇനി ഓർമകളിൽ മാത്രം. വയലിൻ തന്ത്രികളെ തനിച്ചാക്കി ബാലഭാസ്കർ യാത്രയായി. വസതിയായ ഹിരൺമയിൽ നിന്ന് പത്തരയോടെയാണ് മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ എത്തിച്ചത്. നിരവധിയാളുകളാണ് ബാലഭാസ്കറിന് അന്ത്യയാത്ര നൽകാൻ വീട്ടിലും തൈക്കാട് ശാന്തികവാടത്തിലും എത്തിയത്.
പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്കാരചടങ്ങുകളിൽ സംബന്ധിച്ചു.

ശിവമണി, വിധു പ്രതാപ്, ജാസി ഗിഫ്റ്റ്, സ്റ്റീഫൻ ദേവസി തുടങ്ങി നിരവധി സുഹൃത്തുക്കളാണ് തൈക്കാട് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. വിതുമ്പലോടെയാണ് ബാലഭാസ്ക്കറിനെ കലാകേരളം യാത്രയാക്കിയത്.

തന്ത്രികൾ നിലച്ചു; നിലയ്ക്കാതെ നാദം

സെപ്തംബർ 25നുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലഭാസ്കർ. തിങ്കളാഴ്ച പുലർച്ചെ 12.50 നായിരുന്നു ബാലഭാസ്കർ മരിച്ചത്. മകൾ തേജസ്വിനി ബാല അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ചികിത്സയിൽ തുടരുകയാണ്.

ഇനിയില്ല...വയലിനിലെ ആ മാന്ത്രിക സ്പർശംചെറുപ്രായത്തിൽ ഒപ്പമുള്ള കുട്ടികൾ അക്ഷരങ്ങൾ എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ വേദികളിൽ മാന്ത്രികവിസ്മയം തീർത്തുതുടങ്ങിയ വിരലുകളാണ് ബാലഭാസ്കറിന്‍റേത്. ആ വിരലുകൾ പിന്നെയും എത്രയോ വേദികളിൽ, പുരുഷാരങ്ങൾക്ക് മുന്നിൽ സംഗീതധാരയായി ഒഴുകി. 40ാം വയസിൽ ആ വിരലുകൾ നിലയ്ക്കുമ്പോഴും സംഗീതലോകത്ത് തന്‍റേതായ ഒരിടം സൃഷ്ടിച്ചാണ് ബാലഭാസ്കർ മടങ്ങിയത്.

ബാലഭാസ്ക്കർ-ലക്ഷ്മി വിവാഹ ചിത്രങ്ങൾ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍