HOME /NEWS /Film / മേനോന്റെ നിലപാട് ബിനീഷിന്റെ തലവരമാറ്റി; ഒരു ദിവസം നാല് ചിത്രം; കൈനിറയെ ഉദ്ഘാടനം

മേനോന്റെ നിലപാട് ബിനീഷിന്റെ തലവരമാറ്റി; ഒരു ദിവസം നാല് ചിത്രം; കൈനിറയെ ഉദ്ഘാടനം

ബിനീഷ് ബാസ്റ്റിൻ

ബിനീഷ് ബാസ്റ്റിൻ

പാലക്കാട് മെഡിക്കല്‍ കോളജിലെ ചടങ്ങിലുണ്ടായ അധിക്ഷേപത്തോടെ നാലുസിനിമകളിലേക്കാണ് ബിനീഷിനെ ക്ഷണിച്ചിരിയ്ക്കുന്നത്.

  • Share this:

    കൊച്ചി: സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്റെ അധിക്ഷേപത്തിനിരയായ നടൻ ബിനീഷ് ബാസ്റ്റിന്റെ തലവര തന്നെ മാറിയിരിക്കുകയാണ്. അധിക്ഷേപത്തിൽ അനിൽ രാധാകൃഷ്ണ മേനോനെതിരെ ജനരോഷം ഉയരുന്നതിനിടെ  ഒറ്റ ദിവസത്തിനുള്ളില്‍ നടന്‍ ബിനിഷ് ബാസ്റ്റിന്  ലഭിച്ചത് നാലു സിനിമകളില്‍ അഭിനയിയ്ക്കാനുള്ള അവസരം. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഉദ്ഘാടന  ചടങ്ങുകള്‍ക്കും ക്ഷണം ലഭിച്ചുകൊണ്ടിരിയ്ക്കുന്നു.

    also read;മകളുടെ പിറന്നാളിനിടെ ഒപ്പിച്ച കുസൃതി ചിത്രവുമായി പൂർണ്ണിമ ഇന്ദ്രജിത്

    വിജയ് നായകനായ തമിഴ്ചിത്രം തെരി, മലയാളചിത്രം കട്ടപ്പനയിലെ ഹൃദിക് റോഷന്‍ ബിനീഷ് ബാസ്റ്റിന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത സിനിമകള്‍ ഇവയായിരുന്നു. അനില്‍ രാധാകൃഷ്ണമേനോന്റേതടക്കം നൂറിനടുത്ത് ചിത്രങ്ങളില്‍ ബിനീഷ് മിന്നിമാഞ്ഞുപോയിരുന്നു.

    എന്നാല്‍ പാലക്കാട് മെഡിക്കല്‍ കോളജിലെ ചടങ്ങിലുണ്ടായ അധിക്ഷേപത്തോടെ നാലുസിനിമകളിലേക്കാണ് ബിനീഷിനെ ക്ഷണിച്ചിരിയ്ക്കുന്നത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഗള്‍ഫില്‍ ചിത്രീകരണം നടക്കുന്ന ചിത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്. സിനിമയില്‍ അഭിനയിയ്ക്കാനായി ബിനീഷ് ഉടന്‍ വിമാനം കയറും. മൂന്നു സംവിധായകര്‍ കൂടി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

    പാലക്കാട്ടെ വേദിയില്‍ പ്രതിഷേധിച്ചെങ്കിലും നടന് ഉദ്ഘാടനച്ചടങ്ങുകള്‍ക്കും പഞ്ഞമില്ല. ആലപ്പുഴയടക്കം മെഡിക്കല്‍ കോളജുകളില്‍ നിന്നും ക്ഷണം ലഭിച്ചു. പത്തിലധികം ഉദ്ഘാടനങ്ങള്‍ വേറെയും. എന്നാല്‍ സിനിമകളുടെ ക്ഷണം ലഭിച്ചിരിയ്ക്കുന്നതിനാല്‍ ഉദ്ഘാടനചടങ്ങുകള്‍ക്ക് തീയതി നല്‍കിയിട്ടുമില്ല.

    പ്രതിഷേധത്തേത്തുടര്‍ന്ന് സിനിമയില്‍ നിന്ന് ഒതുക്കപ്പെടുമോയെന്ന ചോദ്യത്തിന് കുലശേഖരവുമായി കൂലിപ്പണിക്കിറങ്ങുമെന്നായിരുന്നു ബിനീഷ് ബാസ്റ്റിന്റെ മറുപടി. എന്നാല്‍ ഇനി തിരിഞ്ഞുനോക്കേണ്ടിവരില്ലെന്നാണ് നിലവിലെ വാഗ്ദാനങ്ങള്‍ നല്‍കുന്ന സൂചന.

    First published:

    Tags: Actor bineesh bastin, Anil Radhakrishna Menon, Bineesh bastin Anil Radhakrishna menon