വിക്രം- പാ രഞ്ജിത്ത് ബ്രഹ്മാണ്ഡ ചിത്രം 'തങ്കലാൻ' നാളെ തീയേറ്ററുകളിൽ എത്തും
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ
തെന്നിന്ത്യൻ താരം ചിയാൻ വിക്രമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാൻ'. ചിത്രം നാളെ ആഗോള റിലീസിന് ഒരുങ്ങുകയാണ് .ഇതിഹാസ ചിത്രം ബിഗ് സ്‌ക്രീനിൽ കാണാനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ ആരാധകർക്കിടയിൽ വലിയ തരത്തിലുള്ള കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ. കോലാർ ഗോൾഡ് ഫീൽഡിലാണ് കഥ നടക്കുന്നത് ,തന്റെ ഭൂമിയിൽ നിന്ന് സ്വർണ്ണ ഖനനത്തിനായി എത്തുന്നവരിൽ നിന്ന് സംരക്ഷിക്കാൻ പോരാടുന്ന ഒരു ആദിവാസി നേതാവിൻ്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ട്രെയിലർ ശക്തമായ ദൃശ്യങ്ങളും തീവ്രമായ കഥാതന്തുവും കൊണ്ട് പ്രേക്ഷകരെ കീഴടക്കി കഴിഞ്ഞു .
ചിത്രത്തിൽ ആദിവാസി നേതാവായണ് വിക്രം എത്തുക. പാർവതിയും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. എ.കിഷോർ കുമാറിൻ്റെ ഛായാഗ്രഹണവും സെൽവ ആർ.കെ.യുടെ എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച തങ്കലാൻ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യും .
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
August 14, 2024 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വിക്രം- പാ രഞ്ജിത്ത് ബ്രഹ്മാണ്ഡ ചിത്രം 'തങ്കലാൻ' നാളെ തീയേറ്ററുകളിൽ എത്തും