Interstellar: കേരളത്തിലും 'ഇന്‍റെർസ്റ്റെല്ലാർ' തരംഗം; റീ റിലീസിൽ വമ്പൻ മുന്നേറ്റവുമായി നോളൻ ചിത്രം

Last Updated:

സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഫെബ്രുവരി 7 നായിരുന്നു ഇന്‍റെർസ്റ്റെല്ലാർ ഇന്ത്യയിൽ റീ റിലീസിന് എത്തിയത്

News18
News18
വ്യത്യസ്തമായ ഫിലിം മേക്കിങ് ശൈലികൊണ്ട് ഓരോ സിനിമാപ്രേമികളെയും ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ.നോളന്റെ ഓരോ സിനിമയ്ക്കും ആരാധകർ ഏറെയാണ് . അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു ‘ഇന്റെർസ്റ്റെല്ലാർ’. ഒരു സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമയ്ക്ക് ഇന്നും ഏറെ സ്വീകാര്യതയുണ്ട്. സിനിമയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ചിത്രം വീണ്ടും ഐമാക്സിൽ റീ റിലീസിനെത്തിയിരുന്നു. ഫെബ്രുവരി 7 നായിരുന്നു ചിത്രം ഇന്ത്യയിൽ റീ റിലീസിന് എത്തിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിക്കുന്നത്. കേരളത്തിലും പുത്തൻ റിലീസുകളുടെ കളക്ഷൻ മറികടന്ന് ഗംഭീര പ്രകടനം കാഴ്ചവയ്ക്കുകയാണ് ചിത്രം.
റീ റിലീസ് ചെയ്ത് 9 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് മോശമില്ലാത്ത കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ഐമാക്സ് ഉൾപ്പെടെ ചുരുക്കം ചില സ്‌ക്രീനുകളിൽ മാത്രമാണ് സിനിമ റീ റിലീസ് ചെയ്തത്. പല തിയേറ്ററുകളിലും ചിത്രത്തിന് വെളുപ്പിന് ഷോ ആഡ് ചെയ്യുന്നുണ്ട്. അതേസമയം ഇന്ത്യയിൽ നിന്ന് ഇതുവരെയുള്ള സിനിമയുടെ മൊത്തം കളക്ഷൻ 15.50 കോടി രൂപയാണ്. ചുരുക്കം ദിവസം മാത്രമാണ് ചിത്രം ഇന്ത്യയിൽ പ്രദർശനം നടത്തുക എന്നതിനാൽ പ്രവര്‍ത്തി ദിനങ്ങളിലെ ടിക്കറ്റുകളില്‍ വലിയൊരു ശതമാനവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ഇതോടെ ഒരു ഹോളിവുഡ് റീ റിലീസ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് സിനിമ സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. നിലവിൽ ഈ റെക്കോർഡ് ടൈറ്റാനിക്കിന്റെ പേരിലാണ്. 20 കോടിയായിരുന്നു ചിത്രം റീ റിലീസ് ചെയ്തപ്പോൾ നേടിയത്.
advertisement
മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതിന് മുൻപും 'ഇന്റെർസ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Interstellar: കേരളത്തിലും 'ഇന്‍റെർസ്റ്റെല്ലാർ' തരംഗം; റീ റിലീസിൽ വമ്പൻ മുന്നേറ്റവുമായി നോളൻ ചിത്രം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement