തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ 14 ദിവസം ക്വറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയിൽ കുഴഞ്ഞ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയ സമിതി. ചെയർമാൻ ഉൾപ്പെടെയുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയാൽ മാത്രമേ അവാർഡ് നിർണ്ണയം ആരംഭിക്കാൻ പോലുമാവൂ. എന്നാലും കടമ്പകൾ ഏറെയാണ്.
119 സിനിമകളാണ് ഇത്തവണ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്ന അന്യസംസ്ഥാനത്തു നിന്നുള്ളവർ ഏഴു ദിവസത്തിനകം മടങ്ങി പോകാം എന്ന വ്യവസ്ഥയുണ്ടെങ്കിലും ഇത്രയേറെ ചിത്രങ്ങൾ ചെറു സംഘങ്ങളായി തിരിഞ്ഞിരുന്നു കാണണമെങ്കിലും പോലും ഒട്ടേറെ ദിവസങ്ങൾ വേണ്ടി വരും.
ജൂറി ചെയർമാൻ മധു അമ്പാട്ട് മുതിർന്ന പൗരൻ കൂടിയാണ്. നടി അർച്ചന ചെന്നൈയിൽ നിന്നുമെത്തണം.
തിയേറ്ററുകൾ തുറന്നില്ലെങ്കിലും സിനിമ കാണാനുള്ള സംവിധാനങ്ങൾ ചലച്ചിത്ര അക്കാഡമി ആസ്ഥാന മന്ദിരത്തിൽ സജ്ജമാണ്. സാമൂഹിക അകലം പാലിച്ചു കാണാനുള്ള അവസരം ഇവിടെയൊരുങ്ങിയിട്ടുണ്ട്. നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ ജൂറി അംഗങ്ങൾക്കായി പ്രത്യേക ഇളവ് ചോദിക്കാനുള്ള സാധ്യത കുറവാണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.