Vikram Movie | കമൽ ഹാസന്റെ കടുത്ത ആരാധകൻ; വിക്രം സിനിമയുടെ 60 ടിക്കറ്റുകൾ വാങ്ങി മാലയാക്കി ആരാധകൻ
- Published by:Naseeba TC
- news18-malayalam
Last Updated:
കട്ടിലിൽ മാല പോലെ ടിക്കറ്റുകൾ വെച്ച് അതിനുള്ളിൽ കിടന്നുള്ള ആരാധകന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലാണ്.
വിക്രം സിനിമയുടെ (Vikram)60 ടിക്കറ്റുകൾ സ്വന്തമാക്കി കമൽ ഹാസൻ (Kamal Haasan)ആരാധകൻ. ടിക്കറ്റുകൾ സ്വന്തമാക്കുക മാത്രമല്ല, ഇതിന്റെ ചിത്രവും ആരാധകൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കട്ടിലിൽ മാല പോലെ ടിക്കറ്റുകൾ വെച്ച് അതിനുള്ളിൽ കിടന്നുള്ള ആരാധകന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലാണ്.
ഹൈദരാബാദിലെ പ്രസാദ് ഐമാക്സിലെ ആദ്യ ദിന ഷോയിലെ അറുപത് ടിക്കറ്റുകളാണ് ചന്ദ്ര എന്നയാൾ വാങ്ങിയിരിക്കുന്നത്. ഒരു ടിക്കറ്റ് തന്ന് സഹായിക്കുമോ എന്ന് ചോദിച്ച് മറ്റ് ആരാധകരും ട്വീറ്റിന്റെ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ബ്ലാക്കിൽ വിൽക്കാനോ ഇത്രയധികം ടിക്കറ്റുകൾ വാങ്ങിയത് എന്ന് ചോദിക്കുന്നവരും കുറവല്ല.
60 tickets for Friday in Prasad’s Imax Hyderabad. #vikram pic.twitter.com/Jc15QASuCW
— Chandra (@Chandra05121977) May 29, 2022
advertisement
താരസമ്പന്നമായാണ് കമൽ ഹാസന്റെ വിക്രം എത്തുന്നത്. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ തുടങ്ങിയ താരങ്ങളെല്ലാം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് റിലീസ് മുമ്പേ തന്നെ 200 കോടി ക്ലബ്ബിൽ വിക്രം ഇടംപിടിച്ചു കഴിഞ്ഞു.
വിവിധ ഭാഷകളിലായുള്ള സാറ്റലൈറ്റ് , ഒടിടി വിതരണാവകാശത്തിലൂടെയാണ് ചിത്രം 200 കോടി രൂപ റിലീസിന് മുന്‍പേ സ്വന്തമാക്കിയത്. കമല്‍ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രീറിലീസ് ബിസിനസാണ് വിക്രമിലൂടെ നടന്നിരിക്കുന്നത്.
advertisement
നരയ്ൻ, കാളിദാസ് ജയറാം, ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
Thank you soo much @Suriya_offl sir ✨for this 🔥#VikramFromJune3 pic.twitter.com/brKJBe5n3G
— Lokesh Kanagaraj (@Dir_Lokesh) June 1, 2022
advertisement
വിക്രമിലെ സൂര്യയുടെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തു വിട്ടത് ആരാധകരെ കൂടുതൽ ആവേശത്തിലാക്കിയിരിക്കുകയാണ്. സൂര്യയുടെ വേഷം നേരത്തേ പുറത്തുവിട്ടിരുന്നില്ല. ചിത്രത്തിൽ അതിഥി വേഷത്തിലാണെങ്കിലും സുപ്രധാന വേഷത്തിലാണ് സൂര്യ എത്തുന്നത്. സൂര്യയുടെ കഥാപാത്രം സിനിമയ്ക്ക് മൂന്നാം ഭാഗത്തിനുള്ള സാധ്യത വരെ നൽകുന്നതാണെന്നാണ് കമൽ ഹാസൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2022 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Vikram Movie | കമൽ ഹാസന്റെ കടുത്ത ആരാധകൻ; വിക്രം സിനിമയുടെ 60 ടിക്കറ്റുകൾ വാങ്ങി മാലയാക്കി ആരാധകൻ