Bandra Official Teaser | ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍; ദിലീപ് - അരുൺ ഗോപി ചിത്രം 'ബാന്ദ്ര'യുടെ സെക്കൻഡ് ടീസർ പുറത്ത്
- Published by:Arun krishna
- news18-malayalam
Last Updated:
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ‘ബാന്ദ്ര’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ടീസർ റിലീസായി. മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുമ്പോൾ നായികയായി തെന്നിന്ത്യന്‍ താരസുന്ദരി തമന്നയും എത്തുന്നു. മുംബൈ അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്സ് ആക്ഷൻ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം കൂടി ചിത്രം സംസാരിക്കും. . അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷത്തോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.
advertisement
ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്.
അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ – ശബരി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 17, 2023 9:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Bandra Official Teaser | ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍; ദിലീപ് - അരുൺ ഗോപി ചിത്രം 'ബാന്ദ്ര'യുടെ സെക്കൻഡ് ടീസർ പുറത്ത്