Empuraan| മരക്കാർ വീണു; 50 കോടി ഫസ്റ്റ് ഡേ കളക്ഷൻ നേടുന്ന ആദ്യ മലയാളചിത്രമായി എമ്പുരാൻ
- Published by:Rajesh V
- news18-malayalam
Last Updated:
റിലീസ് ദിനത്തിന്റെ തലേദിവസമാണ് ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം
കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ എമ്പുരാന്. ആദ്യദിനത്തിൽ 50 കോടി കളക്ഷന്‍ നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് ചിത്രം. റിലീസ് ദിനത്തിന്റെ തലേദിവസമാണ് ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.
ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിങ്ങിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ തന്നെ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്.
Also Read- L2 Empuraan| എമ്പുരാനിലെ ആ ആൾ ജെറ്റ്ലിയോ?
അതേസമയം കേരളത്തിൽ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിംഗ് എമ്പുരാൻ നേടുമോ എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. നിലവില്‍ ഈ റെക്കോഡ് വിജയ് നായകനായ തമിഴ് ചിത്രം 'ലിയോ'യ്ക്ക് ആണ്. 12 കോടിയാണ് ലിയോയുടെ കേരള ഓപ്പണിംഗ്. പൃഥ്വിരാജിന്റെ ആടുജീവിതം ആദ്യ ദിനം 8.5 കോടി സ്വന്തമാക്കിയിരുന്നു.
advertisement
ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
March 26, 2025 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Empuraan| മരക്കാർ വീണു; 50 കോടി ഫസ്റ്റ് ഡേ കളക്ഷൻ നേടുന്ന ആദ്യ മലയാളചിത്രമായി എമ്പുരാൻ