Honey Rose: നടി ഹണി റോസിന്റെ പരാതി; ഫേസ്ബുക്ക് പോസ്റ്റിട്ട ഒരാൾ അറസ്റ്റിൽ

Last Updated:

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീ വിരുദ്ധ കമൻുകളിട്ട മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

News18
News18
നടി ഹണി റോസിന്റെ പരാതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ഒരാൾ അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു വ്യക്തി തന്നെ മനഃപൂർവ്വം പിന്തുടരുകയും ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ താൻ കടുത്ത സൈബർ ആക്രമണം നേരിടുന്നതായി കാണിച്ച് നടി പരാതി നൽകിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീ വിരുദ്ധ കമൻുകളിട്ട മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കുന്നു; ഞാൻ പോകുന്നിടത്ത് മനപ്പൂർവം വരാൻ ശ്രമിക്കുന്നു; തുറന്നടിച്ച് ഹണി റോസ്
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഹണി റോസ് പങ്കുവെച്ച പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ കമന്റിട്ട 27 പേർക്കെതിരെയാണ് പരാതി. കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Honey Rose: നടി ഹണി റോസിന്റെ പരാതി; ഫേസ്ബുക്ക് പോസ്റ്റിട്ട ഒരാൾ അറസ്റ്റിൽ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement