Dharmendra| എന്റെയച്ഛൻ മരിച്ചിട്ടില്ല, സുഖം പ്രാപിച്ചു വരുന്നു; ധർമേന്ദ്രയുടെ മരണവാർത്ത നിരാകരിച്ച്‌ മകൾ ഇഷ ഡിയോൾ

Last Updated:

ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ധർമേന്ദ്രയെ കഴിഞ്ഞ ദിവസം മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇഷ ഡിയോളും ധർമേന്ദ്രയും
ഇഷ ഡിയോളും ധർമേന്ദ്രയും
ഇതിഹാസ ബോളിവുഡ് നടൻ ധർമേന്ദ്രയുടെ (Dharmendra) മരണവാർത്ത നിരാകരിച്ച്‌ മകൾ ഇഷ ഡിയോൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇഷ പ്രതികരിച്ചത്. 'മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ അൽപ്പം വേഗത്തിലാണെന്നു തോന്നുന്നു. എന്റെ പിതാവിന്റെ ആരോഗ്യം തൃപ്തികരമാണ്. അദ്ദേഹം സുഖംപ്രാപിച്ചു വരുന്നു. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനകൾക്കും പപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനും നന്ദി അറിയിക്കുന്നു,' എന്ന് ഇഷ കുറിച്ചു.












View this post on Instagram























A post shared by ESHA DEOL (@imeshadeol)



advertisement
ഇഷയുടെ പ്രതികരണത്തിന് തൊട്ടുപിന്നാലെ ഭാര്യ ഹേമമാലിനിയും ഭർത്താവിന്റെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ രൂക്ഷപ്രതികരണവുമായി എക്സ് പോസ്റ്റിൽ എത്തിച്ചേർന്നു. "ഈ സംഭവം പൊറുക്കാനാവാത്തതാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദിത്തമുള്ള ചാനലുകൾക്ക് എങ്ങനെയാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയുക? ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും സ്വകാര്യതയ്ക്കുള്ള അവരുടെ ആവശ്യത്തിനും അർഹമായ ബഹുമാനം നൽകുക," ഹേമമാലിനി കുറിച്ചു.
advertisement
ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ധർമേന്ദ്രയെ കഴിഞ്ഞ ദിവസം മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർ അദ്ദേഹത്തെ നേരിട്ടെത്തി സന്ദർശിച്ചു. നടന്റെ സ്ഥിരീകരിക്കാത്ത മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്‌.
Summary: Esha Deol dismisses death report of actor Dharmendra. In an Instagram post she wrote: 'THE MEDIA SEEMS TO BE IN OVERDRIVE AND SPREADING FALSE NEWS. MY FATHER IS STABLE & RECOVERING. WE REQUEST EVERYONE TO GIVE OUR FAMILY PRIVACY. THANK YOU FOR THE PRAYERS FOR PAPAS SPEEDY RECOVERY. ESHA DEOL'
മലയാളം വാർത്തകൾ/ വാർത്ത/Film/
Dharmendra| എന്റെയച്ഛൻ മരിച്ചിട്ടില്ല, സുഖം പ്രാപിച്ചു വരുന്നു; ധർമേന്ദ്രയുടെ മരണവാർത്ത നിരാകരിച്ച്‌ മകൾ ഇഷ ഡിയോൾ
Next Article
advertisement
Dharmendra| എന്റെയച്ഛൻ മരിച്ചിട്ടില്ല, സുഖം പ്രാപിച്ചു വരുന്നു; ധർമേന്ദ്രയുടെ മരണവാർത്ത നിരാകരിച്ച്‌ മകൾ ഇഷ ഡിയോൾ
Dharmendra| എന്റെയച്ഛൻ മരിച്ചിട്ടില്ല, സുഖം പ്രാപിച്ചു വരുന്നു; ധർമേന്ദ്രയുടെ മരണവാർത്ത നിരാകരിച്ച്‌ മകൾ ഇഷ ഡിയോൾ
  • ധർമേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൾ ഇഷ ഡിയോൾ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

  • മാധ്യമങ്ങൾ ധർമേന്ദ്രയുടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് അനാദരവാണെന്ന് ഹേമമാലിനി പറഞ്ഞു.

View All
advertisement